Kerala

തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വാഗ്ദാനമല്ലേ ;ചിലപ്പോൾ കിട്ടിയെന്നും;ഇല്ലെന്നും വരാം;വോട്ടിന് ഹൽവ കിട്ടാത്തതിൽ കന്നി വോട്ടർക്ക് പ്രതിഷേധം

Posted on

വയനാട് :ആദ്യമായി വോട്ട് ചെയ്ത‌ാൽ മധുരം ലഭിക്കുമെന്ന് കലക്ടറുടെ സമൂഹമാധ്യമ പേജുകളിലടക്കം പരസ്യം. പിന്നെ ഒന്നും നോക്കിയില്ല, എന്തായാലും ഒന്ന് പോയി വോട്ട് ചെയ്ത‌് വരാം എന്ന് കന്നിവോട്ടറും. എന്നാൽ വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലുമായി മധുരം കഴിക്കാമെന്ന പ്രതീക്ഷയിൽ പോയപ്പോൾ കന്നിവോട്ടർമാർക്ക് നൽകുന്ന ഹൽവ തീർന്നെന്ന്  കേട്ടു.

ഒടുവിൽ ഹൽവ ലഭിക്കാത്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പരാതിയുമായി കന്നിവോട്ടർ രംഗത്തെത്തി. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ യുവാവാണ് കന്നി വോട്ട് ചെയ്തതിന് പിന്നാലെ അധികൃതരെ വിളിച്ച് പരാതിപ്പെട്ടത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ‘വോട്ട് സ്വീറ്റൻഡ് കേരള’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി കന്നിവോട്ടർമാർക്ക് ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം യുവാവ് ഉദ്യോഗസ്ഥരോട് ഹൽവ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ ഹൽവ വിതരണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പ്രകോപിതനായ യുവാവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പറിൽ വിളിച്ച് പരാതി ബോധിപ്പിച്ചു.

തെരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് വിതരണമെന്ന് അധികൃതർ വിശദീകരണം നൽകി. യുവാവ് ഇതുകൊണ്ടൊന്നും തൃപ്തനായില്ല. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ഹൽവ വിതരണത്തിന്റെ റീൽസ് കണ്ടതിനാൽ കളക്ടറേറ്റിലും വിളിച്ചു പ്രതിഷേധമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version