Kerala

കൊട്ടിക്കലാശ വേദിയിൽ താളമേള  ആവേശം: പാർവതി ഷോണിന്റെ നൃത്തം നിറഞ്ഞു നിന്ന പാലാ

Posted on

 

പാലായിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ  കൊട്ടിക്കലാശം ആവേശത്തിന്റെ തിരമാലകളാൽ നിറഞ്ഞ ഒരു സായാഹ്നമായി മാറി. ആ വേദിയിലെ ഏറ്റവും ശ്രദ്ധേയ നിമിഷമായി മാറിയത് സ്ഥാനാർത്ഥി ഷോൺ ജോർജിന്റെ ഭാര്യ പാർവതി ഷോണിന്റെ ഉത്സാഹഭരിതമായ നൃത്തമാണ്.

സംഗീതത്തിന്റെ താളത്തിൽ ലയിച്ച്, മലയാളത്തിലും തമിഴിലും നിന്നുള്ള ജനപ്രിയ ഗാനങ്ങളുടെ വരികൾ പാടിക്കൊണ്ട് തന്നെ പാർവതി സദസ്സ്  കീഴടക്കി. നൃത്തത്തോടൊപ്പം പാട്ടിന്റെ ഭാവവും ചേർന്നപ്പോൾ കാണികളിൽ ഒരുപോലെ ആവേശം പടർന്നു. പ്രത്യേകിച്ച് വനിതാ പ്രവർത്തകർക്ക് പാർവതിയുടെ പ്രകടനം ഏറെ ഹൃദ്യമായി  തോന്നി; ഇടയ്ക്കിടെ തലകുലുക്കിയും ചിരിയോടെ പ്രതികരിച്ചും അവർ ആസ്വാദനം പ്രകടിപ്പിച്ചു.

പാർവതിയുടെ ചുവടുകൾ കണ്ട് ഒരുവേള ഷോൺ ജോർജും അത്ഭുതപ്പെട്ടു. ആ ആവേശം പങ്കിടാൻ അദ്ദേഹം ഉടൻ തന്നെ ഭാര്യയോടൊപ്പം നൃത്തത്തിൽ ചേരുകയും, നാട്ടുകൂട്ടം  കൂടുതൽ ഉണർവോടെ നിറയുകയും ചെയ്തു.പാർവതിയുടെ നൃത്തം കണ്ട പലർക്കും ഇവർക്ക് ഡാൻസ് അറിയാമോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു .അഭിഭാഷകയുടെ ഡാൻസ് കണ്ട പല അഭിഭാഷകരും പാർവതിക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്നു അറിയത്തില്ലായിരുന്നു എന്ന് ചെറു ചിരിയോടെ പറയുന്നുണ്ടായിരുന്നു .

സമയമാകുമ്പോൾ, വൈകിട്ട് 5.55-ഓടെ ഷോൺ തന്റെ വാച്ചിലേക്ക് നോക്കി, നൃത്തത്തിന്റെ ആവേശത്തെ ദേശസ്നേഹ മുദ്രാവാക്യങ്ങളിലേക്ക് സുതാര്യമായി തിരിച്ചു നയിച്ചു. “വന്ദേ മാതരം”, “ഭാരത് മാതാ കി ജയ്” എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങി, പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു. തുടർന്ന് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള ജയഘോഷങ്ങളും ഉയർന്നു.

ആവേശഭരിതമായ ആ നിമിഷങ്ങൾക്കുശേഷം, കൃത്യം ആറുമണിയോടെ പരിപാടി സമാധാനപരമായി അവസാനിച്ചു. പ്രവർത്തകർ മുഴുവൻ അച്ചടക്കത്തോടെ പിരിഞ്ഞുപോയത് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version