Kerala
സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി അപു ജോൺ ജോസഫ്
തൊടുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് ഇന്നലെ കുമാരമംഗലം, കോടിക്കുളം, ഇടവെട്ടി പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഊഷ്മള വരവേൽപ്പാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത്
. കുമാരമംഗലത്തു നടന്ന സ്ഥാനാർത്ഥി പര്യടനം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജോൺ നെടിയപാല, ടി എസ് ഷംസുദ്ദീൻ, ബ്ലെയിസ് ജി വാഴയിൽ, റഹീം പഴേരി, അഡ്വ സെബാസ്റ്റ്യൻ മാത്യു, സിബിൻ കോപ്രത്ത്, ഐപ്പച്ചൻ കീരിക്കാട്ട്, ജെയിംസ് വഴുതലയ്ക്കാട്ട്, ജോബി പടിഞ്ഞാറയിൽ, ശാലിനി എരപ്പനാൽ, സുലൈമാൻ വെട്ടിയ്ക്കൽ, സജി ചെമ്പകശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. കോടിക്കുളത്തു നടന്ന സ്വീകരണ പരിപാടികൾക്ക് ജോഷി എടാട്ട്,
ജോസ് വടക്കേക്കര, ബഷീർ പള്ളിമുക്കിൽ, അനു ജിജോ, ജോയി തലയ്ക്കൽ, ജോമിഷ് പുള്ളോലിയ്ക്കൽ, അക്ബർ വില്ലുകുളം എന്നിവർ നേതൃത്വം നൽകി. ഇടവെട്ടിയിൽ നടന്ന സ്ഥാനാർത്ഥി പര്യടനത്തിന് നൗഷാദ് വഴിയ്ക്കൽപുരയിടം, ഏ കെ സുഭാഷ് കുമാർ, ബേബി കാവാലം, അമീർ വാണിയപ്പുരയിൽ, ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിയ്ക്കൽ, ഷീജ നൗഷാദ്, സിബി പുത്തൻപുര, Just സി മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.