Kerala

കെ എസ് യു കൊടിയിലെ തീപ്പന്തത്തിന്റെ ചൂടും ചൂരും നാട്ടിലാകെ വിതറി മാണി സി കാപ്പന്റെ ജൈത്രയാത്ര ആവേശമായി മാറി

Posted on

പാലാ :കാപ്പൻ വിജയിച്ചാൽ മന്ത്രിയാകും ;പാലായ്ക്കൊരു ആവശ്യം വന്നാൽ ഭൂ ലോകത്തിന്റെ ഏതു കോണിലായാൽ പോലും ഞാൻ ഓടി വരും സവാരി ഗിരിഗിരി.പറയുന്നത് വിഖ്യാത നടൻ  മോഹൻ  ലാലാണ്.മോഹൻലാലിന്റെ വേഷമിട്ട കലാകാരനോടൊപ്പം ജയന്റെ വേഷമിട്ട കലാകാരനും മാണി സി കാപ്പനുവേണ്ടി വോട്ടു ചോദിച്ചു .തുടർന്ന് അനുഗ്രഹീത കലാകാരന്മാരുടെ അടിപൊളി പാട്ട്.പാട്ട് പകുതിയായപ്പോൾ പ്രശാന്ത് അണ്ണൻ പറഞ്ഞു.മരിയൻ സെന്ററിന്റെ അവിടെ പര്യടനം ആരംഭിച്ചു .സാറൊരു 20 മിനിറ്റിനുള്ളിൽ വരും ,ഞാൻ കാപ്പി തയ്യാറാക്കാൻ പോവുകാ കേട്ടോ എന്നും പറഞ്ഞു അടുത്ത സ്വീകരണ സ്ഥലത്തേക്ക് പോയി .

ഉടനെ തന്നെ ബൈക്കുകളുടെ ആരവം കേട്ട് തുടങ്ങി. മുന്നിൽ കൗൺസിലർ ടോണി തൈപ്പറമ്പൻ ബൈക്കിലുണ്ടായിരുന്നു .സൈലന്സർ  മാറ്റിയ ബൈക്കുകൾ വെടിക്കെട്ട് തുടർന്നപ്പോൾ കെ എസ് യു വിന്റെ നീലപതാകയിലെ തീപ്പന്തത്തിന്റെ ചൂട് സിരകളിൽ ആവേശിച്ചതുപോലെ കെ എസ് യു  പ്രവർത്തകർ ആഹ്ളാദ ശബ്ദങ്ങളോടെ ആടി  തിമർത്തു .മാനത്ത് പ്രഷർ പമ്പുകൊണ്ട് വർണ്ണ വിസമയം തീർത്തപ്പോൾ കെ എസ യു  ക്കാരും ആർത്തു വിളിച്ചു .

തൊട്ടു പിറകെ നാസിക് ടോൾ ക്കാർ ആടിത്തിമിർക്കുമ്പോൾ അതാ തുറന്ന വാഹനത്തിൽ മാണി സി കാപ്പൻ  വരുന്നു.എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്തു കൊണ്ടാണ് വരവ്.എന്നാൽ കൈവീശി ടാറ്റാ നൽകുന്നതിൽ ഡോക്ടറേറ്റ് എടുത്ത ദിയാ ബിനു ഉരത്തിൽ നിന്നും കൈ പറിഞ്ഞു പോവുന്ന രീതിയിൽ ടാറ്റ കൊടുക്കുന്നുണ്ടായിരുന്നു .വി ഡി സതീശൻ വന്നപ്പോൾ പരീക്ഷിച്ചു വിജയിച്ച ടാറ്റ കൊടുപ്പ് പൂർവാധികം ശക്തിയായി ദിയാ ബിനു ഇവിടെ പരീക്ഷിച്ചു വിജയിച്ചു .

തുടർന്ന് ദിയാ ബിനു പ്രസംഗിച്ചപ്പോൾ മാണി സി കാപ്പനെ മന്ത്രിയാക്കുവാൻ പാലായിൽ നിന്നും വിജയിപ്പിക്കണമെന്നു പറഞ്ഞാണ് അവസാനിപ്പിച്ചത് .ശബദം വളരെ കൂട്ടി പറഞ്ഞതിനാൽ വാഹനത്തിന്റെ സ്റ്റേ കമ്പിയിൽ ബലമായി പിടിച്ചാണ് പ്രസംഗിച്ചത് .തുടർന്ന് മാണി സി കാപ്പന്റെ പ്രസംഗമായി.246 കോടി രൂപയുടെ വികസനം ഞാൻ പാലായിൽ കൊണ്ട് വന്നു .ഇനിയും പാലാ വികസിക്കേണ്ടതുണ്ട്.യു  ഡിഎഫ് ഭരണം വന്നാൽ 2500 കോടിയുടെ വികസനം കൊണ്ടുവരും .  പ്രത്യേകിച്ച് ടൂറിസം മേഖലയിൽ .പാലായുടെ വികസനത്തിനായി എന്നെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .ഇതിനിടയിൽ കൗൺസിലർ ബിജു മാത്യൂസ് ഒരു കുട്ടിയെ എടുത്തു പൊക്കി ഹാരം അണിയിച്ചു .തുറന്ന വാഹനത്തിൽ കുര്യാക്കോസ് പടവൻ ;സതീഷ് ചൊള്ളാനി ;ബിജു മാത്യൂസ് ;സന്തോഷ് കാവുകാട്ട് ;ജോഷി വട്ടക്കുന്നേൽ .ജിമ്മി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version