Kerala

ഏറ്റവും വലിയ ഈസ്റ്റർ ദിന സന്ദേശം നൽകി അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

Posted on

കോട്ടയം :നമുക്കെല്ലാം കണ്ണുകളുണ്ട് ;പക്ഷെ നമ്മൾ കാണുന്നത് നമ്മുടെ ജീവിതം മാത്രമാണ് .പക്ഷെ കോട്ടയത്തെ അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ കാണുന്നത് തന്റെ ജീവിത അഭിവൃദ്ധി മാത്രമല്ല അയൽക്കാരന്റെ ദൈന്യതയും അദ്ദേഹം കാണുന്നു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വലിയ ആഴ്ചയിൽ കണ്ടത് .പാവപ്പെട്ട ഒരു കുടുംബത്തിന് ജീവിത അത്താണിയായി മാറുകയാണ് ടോണി വർക്കിച്ചൻ എന്ന ഈ സ്വർണ്ണക്കട ഉടമ .കടം കയറി മുടിഞ്ഞ ഈ വീട്ടുകാർക്ക് ഈസ്റ്റർ ദിന സമ്മാനമായി ഏഴുലക്ഷം രൂപയാണ് ടോണി വർക്കിച്ചൻ നൽകിയത്.കൂടാതെ വീട്ടു ചിലവിനു പണം നൽകുകയും ;പഠനം കഴിഞ്ഞ മകന് അച്ചായൻസ് ഗോൾഡിൽ ജോലി നൽകുകയും ചെയ്തു കൊണ്ടാണ് ഈസ്റ്റർ ദിന സന്ദേശം ടോണി വർക്കിച്ചൻ ലോകത്തിനു നൽകിയത് .

ബിരുദ ധാരിയായ മകൻ കൂലിക്കു ഓട്ടോ ഓടിച്ചും ,കാറ്ററിങ്ങിനു പോയുമാണ് കുടുംബം പുലർത്തിയിരുന്നത് .വീടെന്നു പറഞ്ഞാൽ വിവരിക്കാൻ വാക്കുകളില്ലാത്ത വീട് ആയിരുന്നു .പലകയും പട്ടികയും ;പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ടൊരു വീട് . ടോണി വർക്കിച്ചനും ,ഡയറക്ടർ സിനിൽ കുര്യനും ആ വീട്ടിലേക്കു കടന്നു ചെന്ന് അവരെ ആശ്വസിപ്പിച്ചപ്പോൾ ആ കുടുംബവും കണ്ണീർ വാർത്തു.

അച്ചായറ്റാൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ മറ്റ് ബിസിനസ് ഗ്രൂപ്പുകളുടെ പിണിയാളായി കുറ്റപ്പെടുത്തുന്നവരുണ്ട് .പക്ഷെ നല്ലതു കണ്ടാണ് നല്ലതു പറയാൻ പലരുടെയും നാവിനു ശക്തിയില്ല .ഏറ്റുമാനൂർ ആ കുടുംബവും ഇന്ന് ഈസ്റ്റർ ആഘോഷികാനുള്ള ഒരുക്കത്തിലാണ്‌.ക്രിസ്തു ഉയിർത്തെഴുന്നേറ്റ പോലെ അവരും ഇന്ന് ജീവിത ദൈന്യതയിൽ നിന്നും ഉയർത്തെഴുന്നേറ്റിരിക്കയാണ് .കൂടാതെ ബിരുദ ധാരിയായ മകന് അച്ചായൻസ് ഗോൾഡിൽ ജോലിയും നൽകി ആ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി.

ടോണി വർക്കിച്ചൻ എന്ന മനുഷ്യ സ്നേഹിയായ വ്യവസായിയെ കുറ്റപ്പെടുത്തുന്നവരുണ്ട് .പക്ഷെ മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു നല്ല മനസും ഉണ്ടെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഏറ്റുമാനൂരിൽ കണ്ടത് .അതിനൊക്കെ സഹായകരമായ നിലപാടുമായി ഡയറക്ടർ ഷിനിൽ കുര്യനുമുണ്ടെന്നുള്ളത് സമൂഹത്തിനാകെ മാതൃകയാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version