Kerala
തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്തെങ്കിലും പാലായിലെ കുരിശിന്റെ വഴിയിൽ സജീവമായി സ്ഥാനാർത്ഥികൾ
പാലാ :ദുഃഖ വെള്ളിയാഴ്ച തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്തെങ്കിലും .കുരിശിന്റെ വഴിയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു മൂന്നു മുന്നണി സ്ഥാനാർത്ഥികളും സജീവമായി .ആരോടും വോട്ട് ചോദിച്ചില്ല എന്നാൽ കുശലാന്വേഷണങ്ങളിലൂടെ വോട്ട് ചോദിക്കാതെ തന്നെ ചോദിച്ചു.
കൊട്ടാരമറ്റം മുതൽ കുരിശിന്റെ വഴിയിൽ പ്രാർത്ഥനയുമായി ജോസ് കെ മാണി ഉണ്ടായിരുന്നു .അദ്ദേഹം ആരോടും കുശലം ചോദിക്കാനും പോയില്ല എന്നാൽ പ്രാർത്ഥനകൾ ഉരുവിടുന്നുണ്ടായിരുന്നു .കുരിശുപള്ളി മുതൽ ഷോൺ ജോർജ് സജീവമായി ഉണ്ടായിരുന്നു .കുരിശുപള്ളി ജങ്ഷനിലെത്തിയിട്ടപ്പോൾ മാണി സി കാപ്പനും പ്രാർത്ഥനയിൽ പങ്കാളിയായി.എന്നാൽ അദ്ദേഹം തോട്ടുങ്കൽ പീടികയുടെ ഭാഗത്ത് ഒതുങ്ങി നിൽക്കുകയായിരുന്നു .
കുരിശിന്റെ വഴി പള്ളിയിൽ തിരികെയെത്തിയപ്പോൾ ഷോൺ ജോര്ജും ,ജോസ് കെ മാണിയും എത്തി പ്രാർത്ഥനയിൽ പങ്കുകൊണ്ടു .യേശുവിന്റെ കാല്പാദം തൊട്ടു വന്ദിച്ചാണ് ഇരുവരും പോയത് .മൂന്നു പേരെയും ജനത്തിന് മനസിലാവുന്നുണ്ടായിരുന്നു .അവർ ചിരിച്ചു കൊണ്ട് മൂവരെയും അഭിവാദ്യം ചെയ്തു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ