Kerala

ഏപ്രിൽ മാസത്തെ റേഷൻ നാളെ മുതൽ; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം

Posted on

 

സംസ്ഥാനത്ത് റേഷൻ ഉപഭോക്താക്കൾക്ക് ഈ മാസത്തെ റേഷൻ വിഹിതം നാളെ മുതൽ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികൾക്ക് ശേഷം ശനിയാഴ്ചയാണ് റേഷൻ കടകൾ തുറക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ റേഷൻ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുൻകൂറായി വാങ്ങാവുന്നതാണ്.

ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 04 മുതൽ ഏപ്രിൽ 30 വരെയും, മെയ് മാസത്തെ വിഹിതം മുൻകൂറായി ഏപ്രിൽ 04 മുതൽ മെയ് 30 വരെയും വാങ്ങാവുന്നതാണെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ മണ്ണെണ്ണയും, ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഏപ്രിൽ-മെയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version