Kottayam

സത്യമേവ ജയതേ…സത്യം വിളിച്ച് പറയുന്ന ലഘു നാടകവുമായി ഷോൺ ജോർജിന്റെ മേലുകാവ് പര്യടനം

Posted on

പാലാ :നാടകത്തിന്റെ പേര് സത്യമേവ ജയതേ നാടകം കാണുന്നവർക്കു മറിയാം അതിൽ സത്യം മാത്രമാണ് പറയുന്നതെന്ന് .നാടകത്തിൽ പൊതു സമൂഹത്തിലെ നേർ സാക്ഷ്യങ്ങളായ വീട്ടമ്മയും ;അധ്യാപകനും ,നിർമ്മാണ തൊഴിലാളിയായ ബീരാനും ഒക്കെയുണ്ട് .കളമശേരി മാർത്തോമാ ചർച്ചിൽ വർഗീയ ശക്തികൾ കടന്നു കയറി അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും ,ജലം മലിനമാക്കുകയും ചെയ്തപ്പോൾ ഇപ്പറയുന്ന എൽ ഡി എഫും ;യു  ഡി എഫും എവിടെ ആയിരുന്നു .

പാലായുടെ വികസനം എന്നത് ആകാശ  കുസുമമായി മാറുമ്പോൾ ജനകീയ വികസനം നടപ്പിലാക്കുവാൻ എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജിനെ വിജയിപ്പിക്കണമെന്നാണ് ലഘു നാടകത്തിന്റെ ചുരുക്കം .മേലുകാവ് ;തലപ്പലം ,തലനാട് ,മൂന്നിലവ് പഞ്ചായത്തുകൾ ഇനിയും വികസനത്തിനും ടൂറിസത്തിനും സാധ്യതകളേറെയാണ് അതിനായി നമ്മുടെ സഹോദരൻ ഷോൺ ജോർജിനെ വിജയിപ്പിക്കണം .എന്നാണ് നാടകത്തിൽ സമർത്ഥിക്കുന്നത് .

പാതയോരത്തും ;കെട്ടിടങ്ങളുടെ വരാന്തയിലും നിൽക്കുന്നവർ സാകൂതം നാടകത്തെ കാണുന്നുണ്ടായിരുന്നു .ഉടനെ തന്നെ അനൗൺസ്‌മെന്റ് വാഹനമെത്തി .നാടിൻറെ പ്രിയങ്കരൻ ഷോൺ ജോർജ് ഇതാ കടന്നു വരുന്നു .തുറന്ന വാഹനത്തിൽ നിന്ന് കൊണ്ട് തന്നെ ഷോൺ ജോർജിന്റെ ഹ്രസ്വ പ്രസംഗം .ഞാൻ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന കാലയളവിൽ മേലുകാവിന്റെ വികസനത്തിനായി ആവോളം പരിശ്രമിച്ചു .ആ വികസന തുടർച്ചക്കായി എനിക്ക് താമര അടയാളത്തിൽ വോട്ടകൾ ചെയ്യണം ,ഞാൻ അന്നും ഇന്നും നിങ്ങളോടൊപ്പമുണ്ടായിരിക്കും . ജനങ്ങൾ നൽകിയ ഹാരങ്ങൾ ഏറ്റുവാങ്ങി അടുത്ത സ്വീകരണ സ്ഥലമായ കാഞ്ഞിരം കവലയിലേക്ക് നീങ്ങി.മേലുകാവിന്റെ കാവലാളായി എന്നുമുണ്ടാകും എന്ന് പറഞ്ഞപ്പോൾ കൊടിയ ചൂടിലും കടത്തിണ്ണകളിൽ നിന്നവർ കൈപൊക്കി അഭിവാദ്യമർപ്പിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version