Kottayam

എസ്.ഡി.പി.ഐ പ്രവർത്തക കൺവൻഷൻ നാളെ ഈരാറ്റുപേട്ടയിൽ

Posted on

ഈരാറ്റുപേട്ട: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31 നാളെ ( ചൊവ്വാഴ്ച) വൈകുന്നേരം 7 മണിക്ക് നടയ്ക്കല്‍ ഫൗസിയ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടക്കും.


പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് സബീര്‍ കുരുവിനാല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജില്ല സെക്രട്ടറി ആരിഫ് കെ എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിപി അജ്മല്‍, സി എച്ച് ഹസീബ്, മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളില്‍,

നഗരസഭ കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപ്പള്ളി, ഷാഹുല്‍ മുരിക്കോലില്‍, സജിമി ഷിഹാസ്, എസ് ഡി ടിയു മേഖല പ്രസിഡന്റ് പരിക്കൊച്ച് വിഎ , വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മുന്‍സിപ്പല്‍ പ്രസിഡണ്ട് അമീന നൗഫല്‍ തുടങ്ങിയ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version