Kottayam

മുനമ്പം തൊഴിലാളികളുടെ പിന്തുണ: ഷോൺ ജോർജിനൊപ്പം നിയമ പോരാട്ടത്തിന്റെ കരുത്ത്

Posted on

 

പാലാ: ഇന്ന് രാവിലെ 8.30 ന് മുനമ്പം സമരസമിതി പ്രവർത്തകർ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലായിലെ കുരിശുപള്ളി കവലയിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിൽ എത്തിച്ചേരും.

മുനമ്പത്തെ പാവപ്പെട്ട തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നിയമ പോരാട്ടം നടത്തിയ ഷോൺ ജോർജിനെ പിന്തുണയ്ക്കുന്നത് തങ്ങളുടെ കടമയാണെന്ന് തൊഴിലാളികൾ അറിയിച്ചു. അദ്ദേഹത്തോടുള്ള ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിനായി വലിയ ഒരു കൂട്ടം  പ്രവർത്തകർ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version