Kottayam

ജോസ് കെ മാണിയുടെ വിജയം അഭിമാന പ്രശ്നം: എം.വി ഗോവിന്ദൻ നേരിട്ടെത്തി മണ്ഡലം കമ്മിറ്റി കൂടി

Posted on

പാലാ: ജോസ് കെ മാണിയുടെ വിജയം എൽ.ഡി.എഫിന് അഭിമാന പ്രശ്നമാകുന്നു. കഴിഞ്ഞ തവണ കൈവിട്ട പാലാ മണ്ഡലം തിരികെ പിടിക്കാൻ കൈയ്യും മെയ്യും മറന്നാണ് സി.പി.ഐ എം നീക്കം.

ഇതിൻ്റെ ഭാഗമായി സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരിട്ട് പാലായിലെ സി.പി.ഐ എം ആഫീസിലെത്തി.പാലാ മണ്ഡലം കമ്മിറ്റിയിൽ പ്രചാരണ അവലോകനമാണ് ഉദ്ദേശിക്കുന്നത്.

ഇത് വരെയുള്ള പ്രചാരണം അവലോകനം ചെയ്യുന്ന യോഗം പോരായ്മകൾ മറികടന്നുള്ള തന്ത്രങ്ങൾ മെനയുമെന്നാണ് അറിയുന്നത് .കഴിഞ്ഞ ദിവസം പിണറായി വിജയൻ പാലായിലെത്തിയപ്പോൾ പലരും ഇടതു ജനാധിപത്യ മുന്നണിയെ ചവിട്ടിയപ്പോൾ ഉറച്ച് നിന്ന നേതാവാണ് ജോസ് കെ മാണി എന്നഭിപ്രായപ്പെട്ടത് പാലായിലെ വിജയത്തെ സി.പി.എം എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിൻ്റെ തെളിവാണ്.പാലായിലെ കടപ്പാട്ടുർ ആഫീസിലെത്തിയ എം.വി ഗോവിന്ദനെ ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ,സെക്രട്ടറിയേറ്റ് മെംബർ ലാലിച്ചൻ ജോർജ് ,ഏരിയ സെക്രട്ടറി സജേഷ് ശശി എന്നിവർ ചേർന്ന് സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version