Kerala
ശവപ്പെട്ടി സമരം വിജയം കാണുന്നു;പാലായിലെ വിവാദ കട ഉടമകൾ തന്നെ പൊളിച്ചുനീക്കാൻ ആരംഭിച്ചു .
പാലാ :ഏതാനും ദിവസം മുൻപ് പാലാ നഗരസഭയുടെ മുന്നിൽ ശവപ്പെട്ടിയിൽ കിടന്നുള്ള ഒരു സമരം നടന്നു .അജി മാർക്കോസ് എന്നയാളാണ് ഈ വ്യത്യസ്ത സമരം നടത്തിയത് .തനിക്കു പേറ്റന്റുള്ള ബിസിനസ് നാമം പാലായിലുള്ള മറ്റൊരു വ്യാപാരി ഉപയോഗിച്ചതിനെ തുടർന്ന് അജി മാർക്കോസ് അവരെ സമീപിക്കുകയും ;തനിക്കു പേറ്റന്റുള്ള നാമം ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.
എന്നാൽ കടയുടമ അതൊന്നും വക വയ്ക്കാതെ മുന്നോട്ടു പോയപ്പോൾ അജി മാർക്കോസ് വിവരാവകാശ നിയമ പ്രകാരം മുനിസിപ്പാലിറ്റിയിൽ വിവരങ്ങൾ അറിയുകയും ,ഈ കടയ്ക്കു നിയമ സാധുത ഇല്ലെന്നു കണ്ടെത്തുകയും ചെയ്തു .തുടർന്ന് ഈ അനധികൃത കട അവിടെ നിന്നും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിക്ക് പരാതി നൽകുകയും ,നടക്കാതെ വന്നപ്പോൾ ശവപ്പെട്ടിയിൽ കിടന്നുള്ള സമരം നടത്തുകയുമായിരുന്നു അജി മാർക്കോസ്.
ആ വിവാദ കട അവിടെ നിന്നും പൊളിച്ചു നീക്കും വരെ താൻ നിയമ യുദ്ധം തുടരുമെന്നും ;തന്നെ ആരും ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം കോട്ടയം മീഡിയായോട് പറഞ്ഞു .ശവപ്പെട്ടിയിൽ കിടന്നുള്ള സമരം മുനിസിപ്പാലിറ്റിക്ക് മുന്നിൽ രാവിലെ ആറ് മുതലാണ് ആരംഭിച്ചത് ;ഉച്ചയോടെ അവസാനിപ്പിച്ചു.ആ സമയം വരെ വെള്ളം പോലും കുടിക്കാതെയാണ് അജി മാർക്കോസ് സമരം നടത്തിയത് എന്നതും ശ്രദ്ധേയമായി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ