Kerala
ഇന്ത്യ ഒരുദല്ലാള്‍ പണി ചെയ്യുന്ന രാജ്യമല്ലെന്നും ഇന്ത്യയ്ക്ക് ആ നിലയില്‍ പണിയെടുക്കേണ്ട ഒരു കാര്യവുമില്ലെന്നും എസ് ജയശങ്കര്‍
യുഎസ്, ഇസ്രയേല്‍- ഇറാന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്ഥാന്റെ നിലപാടിനെ അതിശക്തമായി വിമര്‍ശിച്ച് ഇന്ത്യ. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനെതിരെ രംഗത്തെത്തിയത്.
ഇന്ത്യ ഒരുദല്ലാള്‍ പണി ചെയ്യുന്ന രാജ്യമല്ലെന്നും ഇന്ത്യയ്ക്ക് ആ നിലയില്‍ പണിയെടുക്കേണ്ട ഒരു കാര്യവുമില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു.ഇതോടെ പാകിസ്ഥാന്റെ നിർദ്ദേശം ആരും ചെവിക്കൊള്ളാൻ ഇടയില്ലാതായി .പാകിസ്ഥാന്റെ നല്ലപിള്ള ചമയാനുള്ള നീക്കത്തിന് ശക്തമായ നയതന്ത്ര തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്.