India
പാട്ടിലൊലിച്ച പ്രചാരം: വോട്ടുവഴിയിൽ പാട്ടുകാരനായ അപുവിന് സംഗീത സ്വീകരണം
തൊടുപുഴ: വോട്ടുതേടിയുള്ള പ്രചാരണ യാത്രയ്ക്കിടെ യുഡിഎഫ് സ്ഥാനാർത്ഥി അപുവിന് വ്യത്യസ്തമായ സ്വീകരണം. കരിങ്കുന്നം പൊന്നന്താനം മേഖലയിലെത്തിയപ്പോൾ നാട്ടുകാരനായ മുജീബ് നാടൻ പാട്ടുപാടി സ്ഥാനാർത്ഥിയെ വരവേറ്റത് ശ്രദ്ധേയമായി.
മത്സ്യവ്യാപാരത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മുജീബ്, “ഓട്ടോറിക്ഷയാണ് ചിഹ്നം, യുഡിഎഫ് സ്ഥാനാർത്ഥിയാണ്” എന്ന് പറഞ്ഞ് അടുത്തെത്തിയതോടെയാണ് പ്രചാരണത്തിന് സംഗീതമാധുര്യം കൂട്ടിയത്. നിറഞ്ഞ മനസോടെ പാട്ടുപാടിയ മുജീബിന്റെ സ്വീകരണം അപുവിനും പ്രവർത്തകർക്കും ആവേശമായി.മീൻ വെട്ടി ക്ളീനാക്കി പാടി കൊണ്ടാണ് മുജീബ് അപ്പുവിനെ വരവേറ്റത്
പൊന്നന്താനം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ടുള്ള പ്രചാരണമാണ് അപു നടത്തുന്നത്. അതിനിടെ ഉണ്ടായ ഈ സംഗീത നിമിഷം, പ്രചാരണത്തിന് ഒരു വേറിട്ട നിറം നൽകി.
ഉമ്മായി കുച്ചാണ്ട് പ്രാണൻ കത്തണുമ്മാ
വാഴല പൊട്ടിച്ച് പാപ്പൊണ്ടാക്കണുമ്മാ
വയറു കത്ത്യാല് എന്റെ കൊടലു കത്തണുമ്മാ
പ്രാണൻ പെടഞ്ഞിട്ട് ദൈവേ ഓണം പാഴാക്കണുമ്മാ
അത്തം കഴിഞ്ഞാലോ പിന്നെ ഓണം വരുമന്ന്
ഇമ്മിണി നാളായീട്ടച്ഛൻ
കൊഞ്ചിപ്പറയാറില്ലേ