Kerala
പാലാ ടൗണിലെ ഓട്ടോ തൊഴിലാളികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കും
പാലാ : പാലാ ടൗണിലെ ഓട്ടോതൊഴിലാളികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ വിജയത്തിനായി ഒന്നിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.പാലായിൽ നടന്ന ഓട്ടോത്തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) സമ്മേളനത്തിൽ യൂണിയൻ കൺവീനർ കെ.വി അനൂപ് അധ്യക്ഷതവഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.
വിൻസൻറ് തൈമുറി, തോമസ് ആൻറണി, റ്റിനു തകടിയേൽ, ഇ.കെ ബിനു, വിനോദ് ജോൺ, രാജു ഇലവുങ്കൽ, അൽഫോൻസാ നരിക്കുഴി, കെ.റ്റി അനീഷ് ,സോണി കുരുവിള,എ.കെ ഷാജി, സജി കൊട്ടാരമറ്റം,സോണി തോമസ്,തങ്കച്ചൻ കുമ്പുക്കൽ, വി.വി ഐസക്,പി.സി ശ്രീകുമാർ,സി സാജൻ,സോണി സെബാസ്റ്റ്യൻ,തോമസ് ജോസഫ്,മാതു കുന്നേപറമ്പിൽ,വി.എം ബാബു,വിനീത് രാജു,ഐ.റ്റി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു 24-ാം തീയതി ചൊവ്വാഴ്ച ഓട്ടോ തൊഴിലാളികൾ പാലാ ടൗണിൽ വിളംബരജാഥ നടത്തുന്നതാണ്.