Kottayam
പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നാമനിർദ്ദേശ പത്രിക നൽകി
പാലാ: പാലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ഇന്ന് പാലായിൽ നാമ നിർദ്ദേശ പത്രിക നൽകി. തഹസീൽദാർ മുമ്പാകെയാണ് ജോസ് കെ മാണി പത്രിക നൽകിയത്.
നാമനിർദ്ദേശക പത്രിക സമർപ്പിക്കുവാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി 11.15ന് വീട്ടിൽ നിന്നും മാണി സാറിൻ്റെ കബറിടത്തിൽ പ്രാർത്ഥിച്ച് കുരിശുപള്ളിയിൽ എത്തിയ ശേഷം ജംഗ്ഷനിലുള്ള ഓഫീസിൽ എത്തി നേതാക്കളോടൊപ്പം തഹസിൽദാർ മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു .ലാലിച്ചൻ ജോർജ് ,വാരണാധികാരി ലോപ്പസ് മാത്യു ,ബാബു കെ ജോർജ്, അഡ്വ ടോം ജോസ് പടിഞ്ഞാറേക്കര എന്നിവർ സന്നിഹിതരായിരുന്നു.