Kottayam
പ്രചാരണത്തിൽ ബഹുദൂരം മുൻപിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്.
പാലാ: നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ട്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് ഇന്നലെ രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ വി.കുർബ്ബാനയിൽ പങ്കെടുത്താണ് തിരഞ്ഞടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. മീനച്ചിൽ താലൂക്ക് യൂണിയൻ എസ് എൻ ഡി പി കുടുംബ സംഗമത്തിലും തുടർന്ന് ബിഡിജെഎസ്ൻ്റെയും വിവിധ സമുദായ സംഘടനകളുടെയും ക്ലബുകളുടെയും സമ്മേള്ളനങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുത്തു.
വൈകിട്ട് പൈക സെൻ്റ് ജോസഫ് പള്ളിയിൽ ഔസേഫ് പിതാവിൻ്റ ഊട്ട് നേർച്ചയിൽ പങ്കെടുത്തു. ഐങ്കൊമ്പു ദേവീ ക്ഷേത്രം, പൈക ചാലിശ്ശേരി ശിവ ക്ഷേത്രം, മുത്തോലി
ആനക്കുളങ്ങര ക്ഷേത്രം, പുതിയകാവ് ക്ഷേത്രം, എലിക്കുളം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി ഭക്തജനങ്ങളോട് ആശയവിനിമയം നടത്തി വോട്ട് അഭ്യർഥിച്ചു.
തുടർന്ന് ലെയ്ത്ത് വർക്ക് അസോസിയേഷൻ താലൂക്ക് സമ്മേളനത്തിലും പങ്കെടുത്തു. കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ നാപ്പാക്കുന്ന
വികസന പദ്ധതികൾ കേരളത്തിലും പാലായിലും നടപ്പിലാക്കാൻ എൻഡിഎയ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് പാർട്ടി കമ്മറ്റികളിലും തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിലും പങ്കെടുത്തു.