Kerala

മാതാപിതാക്കളുടെ കല്ലറയിൽ തിരി കത്തിച്ച ശേഷം സിവിൽ സ്റ്റേഷനിലെത്തി മാണി സി. കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Posted on

പാലാ:യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ സിവിൽ സ്റ്റേഷനിൽ വരണാധികാരി മുമ്പിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ കുരിശു പള്ളിയിലെത്തി തിരി കത്തിച്ച് പ്രാർത്ഥിച്ച് ഇടവക ദേവാലയമായ ളാലം പഴയ പള്ളിയിലെത്തി നേർച്ച സമർപ്പിച്ചു.

മാതാപിതാക്കളുടെ കല്ലറയിൽ തിരി കത്തിച്ച ശേഷം സിവിൽ സ്റ്റേഷനിലെത്തി. യു.ഡി.എഫ് ചെയർമാൻ പ്രെഫ.സതീശ് ചൊള്ളാനി , കുര്യാക്കോസ് പടവൻ, ബിജു പുന്നത്താനo ,ജോസ്മോൻ മുണ്ടക്കൽ എന്നിവരോടൊപ്പമാണ് വരണാധികാരിക്കു മുമ്പിൽ ഹാജരായി പത്രിക സമർപ്പിച്ചത്. നിരവധി നേതാക്കളും പ്രവർ ത്തകരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version