Kottayam
എൻ്റെ ഗുരുനാഥൻ്റെ മകൻ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: കെ.സി വേണുഗോപാൽ
പുതുപ്പള്ളി:എൻ്റെ ഗുരുനാഥൻ്റെ മകൻ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാൽ.പുതുപ്പള്ളി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ പാമ്പാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി വേണുഗോപാൽ.
ശബരിമലയിൽ സ്വർണ്ണം കട്ടവരാണ് ഇപ്പോൾ മൂന്നാമതും അധികാരത്തിൽ വരുമെന്ന് പറയുന്നത്. മാറ്റമില്ല എൽ.ഡി.എഫ് തന്നെ എന്ന മുദ്രാവാക്യം ഫ്ളക്സിൽ എഴുതി വയ്ക്കുമ്പോൾ ശബരിമലയിൽ കട്ട സ്വർണ്ണം തിരിച്ചു വയ്ക്കുമോ എന്നും കൂടെ ജനങ്ങളോട് പറയേണ്ടതുണ്ട്.
അടുത്ത അഞ്ച് വർഷം പുതുപ്പള്ളിയുടെ സുവർണ്ണ കാലഘട്ടമായിരിക്കുമെന്നതിൽ തർക്കമൊന്നമില്ല. ചാണ്ടി ഉമ്മാ ഓർത്തോ എന്ന് മാത്രമെ എനിക്ക് പറയാനുള്ളെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.