Kottayam

പാലായിൽ എൽ.ഡി.എഫ് കൺവൻഷൻ ഇന്ന്; എം.സ്വരാജ് ഉദ്ഘാടനം, ജോസ് കെ.മാണിക്ക് രാഷ്ട്രീയ ബൂസ്റ്റർ

Posted on


പാലാ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് കൺവൻഷൻ ഇന്ന് നടക്കും. രാവിലെ 10ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

കേരള കോൺഗ്രസിനെ എൽ.ഡി.എഫ് മുന്നണിയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായ എം.സ്വരാജ് തന്നെയാണ് ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് എന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

മുന്നണിയിലെ ഐക്യവും ശക്തിയും പ്രകടിപ്പിക്കുന്ന തരത്തിൽ വലിയ ജനപങ്കാളിത്തത്തോടെ കൺവൻഷൻ നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാലായിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ ആവേശം നൽകുന്ന പരിപാടിയായി ഇത് വിലയിരുത്തപ്പെടുന്നു.

ടൗൺ ഹാളും പരിസര പ്രദേശങ്ങളിലും ജനബാഹുല്യം ഉണ്ടാവുമെന്നതിനാൽ ജനങ്ങൾക്കായുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിക്കും.സി കെ ശശിധരൻ,തോമസ് ചാഴികാടൻ,ബാബു കെ ജോർജ്,പ്രൊഫ ലോപ്പസ് മാത്യു,എം ടി ജോസഫ്,ഔസേപ്പച്ചൻ തകിടിയേൽ,ബെന്നി മൈലാടൂർ,സജേഷ് ശശി,ഷാജി കടമല,ടോബിൻ കെ അലക്സ്,പ്രശാന്ത് നന്ദകുമാർ എന്നിവർ പ്രസംഗിക്കും.കൺവെൻഷനു ശേഷം എൽ ഡി എഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാലാ കുരിശുപള്ളി കവലയിൽ പ്രവർത്തനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version