Kottayam

അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ്റെ വിധവയുടെ പക്കൽ നിന്നും കെട്ടി വയ്ക്കാനുള്ള പണവും വാങ്ങി ചാണ്ടി ഉമ്മൻ

Posted on

പുതുപ്പള്ളി:അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ്റെ വിധവയുടെ പക്കൽ നിന്നും കെട്ടി വയ്ക്കാനുള്ള പണവും വാങ്ങി ചാണ്ടി ഉമ്മൻ.

ഓട്ടോ ഡ്രൈവറായിരുന്ന വേണുവായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. മൂത്ത മകൾ വിദ്യ ബിരുദം പൂർത്തിയാക്കി റെയിൽവേ ടെസ്റ്റിൻ്റെ കോച്ചിംഗിലാണ് . ഇളയ മകൾ വർഷ പ്ലസ്ടു കഴിഞ്ഞ് നീറ്റ് പരിശീലനത്തിലും. ഈ മിടുക്കികളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് കഠിനാധ്വാനിയായ അവരുടെ പിതാവായിരുന്നു.

വേണുവിൻ്റെ അഭാവത്തിൽ കുടുംബത്തിൻ്റെ ചുമതല സിന്ധുവിൻ്റെ കരങ്ങളിലാണിപ്പോൾ . കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന വേണുവിൻ്റെ കുടുംബത്തിനു താങ്ങായി പന്മനയിലെ കോൺഗ്രസ് പ്രവർത്തകരുമുണ്ട്. വേണുവിൻ്റെ ദാരുണാന്ത്യം ഇടതു സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്ക്കു നേരെയുള്ള ചൂണ്ടുവിരലാണ്. സമയത്ത് ചികിത്സ ലഭിക്കാതെയാണ് കോൺഗ്രസ് പ്രവർത്തകനായ വേണു മരണപ്പെട്ടത്.

പാവപ്പെട്ടവർക്കൊപ്പമല്ല ഈ സർക്കാരെന്നതിനു തെളിവാണ് വേണുവിൻ്റെ കുടുംബത്തിൻ്റെ അനുഭവമെന്നും. ഈ തിരഞ്ഞെടുപ്പ് ഇനി നെതിരേയുള്ള വിധിയെഴുത്താവുമെന്നുംഅഡ്വ. ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version