Kottayam

പാലായിൽ ഷോണിന് ഒരവസരം കൊടുത്താൽ വമ്പിച്ച വികസനം എൻ.ഡി.എ കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

Posted on

പാലാ: പാലായിൽ ഷോൺ ജോർജിന് ഒരു അവസരം നൽകിയാൽ വമ്പിച്ച വികസനങ്ങൾ കൊണ്ടുവരുവാൻ എൻ.ഡി.എ യ്ക്കാവുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ അഭിപ്രയപ്പെട്ടു. ഷോൺ ജോർജിൻ്റെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് ശേഷമുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

പാലാ കഴിഞ്ഞ നാളുകളിൽ വികസന മുരടിപ്പാണ് നേരിട്ടത്.അതിന് യു.ഡി.എഫും ,എൽ.ഡി.എഫും ഉത്തരവാദികളാണെങ്കിലും അവർ പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളെ വിഡികളാക്കുകയാണ്.
പാലാ ജനറൽ ആശുപത്രിയിൽ പോലും മതിയായ ചികിൽസാ സംവിധാനങ്ങളില്ല. മരിയൻ സെൻറർ ജംഗ്ഷൻ നോക്കിയാൽ പാലായുടെ വികസനം മനസിലാവും ഇതിന് മാറ്റമുണ്ടാക്കാൻ വികസിത പIലാ സൃഷ്ടിക്കാൻ ഷോൺ ജോർജിന് മാത്രമെ കഴിയൂ .അതിനായി ഷോൺ ജോർജിനെ വിജയിപ്പിക്കണമെന്ന് എല്ലാ പാലാക്കാരോടും ഞാൻ അഭ്യർത്ഥിക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version