Kerala
രാജ്യത്തിന് മാതൃകയാകുന്ന വികസന ഹബ്ബാക്കി പാലായെ ഉയർത്തും: ജോസ് കെ മാണി
ആ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റും.പ്രതിപക്ഷ എംഎൽഎയുള്ള നിയോജകമണ്ഡലത്തിൽ വികസന പദ്ധതികൾ എത്തിക്കാൻ കഴിയുകയില്ല എന്നത് ജനപ്രതിനിധികളുടെ കഴിവുകേട് മാത്രമാണ്.ആ കഴിവുകേടിന്റെ ഉദാഹരണമാണ് പാലാ ഇന്ന് അനുഭവിക്കുന്ന വികസന മുരടുപ്പ്.അഞ്ചു പതിറ്റാണ്ട് കാലം കേരളത്തിലെ പ്രാദേശിക വികസന മാതൃകയായി നിലനിന്നിരുന്ന പ്രദേശമായിരുന്നു പാലാ.ആ പ്രതാപം പാലായ്ക്ക് നഷ്ടപ്പെട്ടത് ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണ് എന്നതാണ് വസ്തുത.ആ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട്വികസനത്തിന്റെ പാലാ മോഡൽ എന്ന നിലയിൽ ഈ നിയോജകമണ്ഡലത്തെ ഉയർത്തിക്കൊണ്ടു വരുവാനുള്ള ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുമെന്നും ജോസ് കെ മാണി പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധതെരഞ്ഞെടുപ്പ് പ്രചാരണ സദസ്സുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കന്യാസ്ത്രീ മഠങ്ങളിലും വിവിധ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലുമെത്തി ജോസ് കെ മാണി ഇന്ന് വോട്ട് അഭ്യർത്ഥിച്ചു.പാലായുടെ സമഗ്ര വികസനമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉന്നയിക്കുന്ന മുഖ്യവിഷയമെന്ന് ജോസ് കെ മാണി പറഞ്ഞു.പുലർച്ചെ മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പര്യടന സന്ദർശനങ്ങളിൽ എൽഡിഎഫ് നേതാക്കളായ ലാലിച്ചൻ ജോർജ്, ബാബു ‘കെ.ജോർജ്, ടോബിൻ.കെ.അലക്സ്, ഷാജി കടമല എന്നിവർ പ്രസംഗിച്ചു.