Kottayam

വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

Posted on

വികാരനിർഭരമായ തുടക്കം: ‘അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്!
പുതുപ്പള്ളി: സ്നേഹതീരത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥനയോടെ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ജനനായകന്റെ വേർപാടിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, പിതാവിന്റെ പാത പിന്തുടർന്ന് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം.

അപ്പയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയപ്പോൾ വികാരാധീനനായ ചാണ്ടി ഉമ്മനെ ആശ്വസിപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. പുതുപ്പള്ളിയുടെ വികസനക്കുതിപ്പിന് അപ്പ നൽകിയ കരുത്താണ് തന്റെ ഊർജ്ജമെന്ന് അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മനോടൊപ്പം പത്തോളം യു ഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് പുതുപ്പള്ളിയിലെ ഉമ്മൻ ചണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചത്.അപു ജോൺ ജോസഫ് ,(തൊടുപുഴ) മോൻസ് ജോസഫ് (കടുത്തുരുത്തി) ബിനു ജോബ് (ചങ്ങനാശേരി) റെജി (കുട്ടനാട് ) വർഗീസ് മാമൻ (തിരുവല്ല) തുടങ്ങിയ വരാണ് പ്രാർത്ഥനയ്ക്കത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version