Kerala
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആവേശം; യുഡിഎഫ് ക്യാമ്പ് സജീവം, പുതുപ്പള്ളി ഇളകി മറിയുന്നു
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആവേശം; യുഡിഎഫ് ക്യാമ്പ് സജീവം, പുതുപ്പള്ളി ഇളകി മറിയുന്നു!
കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മന്റെ പേര് ഔദ്യോഗികമായി എത്തിയതോടെ പുതുപ്പള്ളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ.
അപ്പയുടെ കബറിടത്തിൽ നിന്നും അനുഗ്രഹം വാങ്ങി തെരുവിൽ ഇറങ്ങിയ സ്ഥാനാർത്ഥിയെ കാണാൻ മുതിർന്നവരും കുട്ടികളും ഒരുപോലെ ഓടിയെത്തി. ജോസഫ് വിഭാഗം സ്ഥാനാർത്ഥികളുടെ പിന്തുണയും കൂടിയായതോടെ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ റെക്കോർഡ് ഭൂരിപക്ഷവും മറികടക്കുന്ന വിജയമാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്.