Kerala

പാലായിലെ ഇടത് വലത് രാഷ്ട്രീയം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്. അതിന് ഒരു മാറ്റം വരണം. അതിന് നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ. ആ മോദിജിക്ക് വേണ്ടിയാണ് വോട്ട്:ഷോൺ ജോർജ് 

Posted on

പാലാ: കഴിഞ്ഞ കാല രാഷ്ട്രീയവും വികസനവും തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് പാലാ നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പറഞ്ഞു.

പാലായിലെ ഇടത് വലത് രാഷ്ട്രീയം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്. അതിന് ഒരു മാറ്റം വരണം. അതിന് നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ. ആ മോദിജിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത് എന്ന് ഷോൺ പറഞ്ഞു.

ജനാധിപത്യത്തിൻ്റെ ഉത്സവമാണ് തിരഞ്ഞെടുപ്പ്. യഥാർത്ഥ യജമാനൻമാർ ജനങ്ങളാണ് അവരെ പരമാവധി നേരിൽ കണ്ട് വോട്ട് ചോദിക്കാൻ ശ്രമിക്കും. അതാണ് മര്യാദ.പാലാ ടൗണിൽ നിയമസഭാ തിരഞ്ഞെടുപ്പ് പര്യടനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് ഇന്ന് പാലാ നഗരത്തിൽ വിപുലമായ വോട്ട് അഭ്യർത്ഥന നടത്തി.

നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തത്തോടുകൂടി രാവിലെ ഒൻപതരയ്ക്ക് ളാലം മേജർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയും പാലാ ജൂബിലി കപ്പേളയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചുമാണ് ഷോണിൻ്റെ പ്രചാരണ പര്യടനം ആരംഭിച്ചത്.മിനി സിവിൽ സ്റ്റേഷൻ, കത്തിശുപള്ളി കവല, ടിബി റോഡ്, മുൻസിപ്പൽ സ്റ്റേഡിയം വഴിയായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി.

ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെയും, ഓട്ടോ-ടാക്സി ഡ്രൈവർമാരെയും, ചുമട്ടുതൊഴിലാളികളെയും പൊതുജനങ്ങളെയും നേരിൽ കണ്ടു പിന്തുണ അഭ്യർത്ഥിച്ചു. തുടർന്ന് പൈക ടൗണിലും സമീപ പ്രദേശങ്ങളിലും സ്ഥാനാർത്ഥി വോട്ട് തേടി.
പാലാ മരിയ സദനത്തിൻ്റെ ഇടപാടിയിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന ചടങ്ങിലും ഷോൺ പങ്കെടുത്തു.

പ്രചാരണത്തിന്റെ ഭാഗമായി പാലാ ജൂബിലി കപ്പേള, ളാലം മഹാദേവ ക്ഷേത്രം, വിളക്കുമാടം ശ്രീ ഭഗവതി ക്ഷേത്രം, ഇടമറ്റം എസ്എൻഡിപി ഗുരുദേവ ക്ഷേത്രം, ശ്രീ ഭദ്ര സ്കൂൾ, സെൻറ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളും സന്ദർശിച്ചു.പാർട്ടി പ്രവർത്തകരും ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version