Kottayam

പാലായുടെ ഹൃദയത്തിൽ ഇടം പിടിച്ച സ്കൂളാണ് സെൻ്റ് മേരീസ് എൽ.പി സ്കുൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

പാലാ: പാലായുടെ ഹൃദയത്തിൽ ഇടം പിടിച്ച സ്കൂളാണ് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൻ്റെ നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് .

ഈ സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ വിട്ടാൽ അവർ സുരക്ഷിതരാണെന്ന് കാരണവൻമാർക്ക് ഉറപ്പുണ്ട് .ആ ഉറപ്പ് നേടിയെടുക്കുക എന്നതാണ് ഈ സ്കൂളിൻ്റെ പ്രത്യേകത.ഈ സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും ചെയ്തികളും മികവുറ്റതാണെന്നും അതിന് വിദ്യാർത്ഥികള പ്രാപ്തരാക്കിയ ഈ സ്കൂളിൻ്റെ അധികാരികൾ മികവുറ്റവരാണെന്നും പിതാവ് അഭിപ്രായപ്പെട്ടു .

പരിപാടിക്കിടെ വൈദ്യുതി നിലച്ചാൽ പോലും എങ്ങിനെ നേരിടണമെന്ന് കുട്ടികൾക്കറിയാമെന്ന തലത്തിലേക്ക്‌ കുട്ടികളും ,അദ്ധ്യാപകരും, പരിശീലകരും വളർന്നുവെന്നും പിതാവ് കുട്ടി ചേർത്തു.

ചടങ്ങിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഫ്രാൻസിസ് ജോർജ് എം.പി ,മാണി സി കാപ്പൻ എം.എൽ.എ ഫാദർ ജോസഫ് തടത്തിൽ ,സിസ്റ്റർ ലിൻസി ജെ ചീരാങ്കുഴി ,സിസ്റ്റർ ലിസ്ബിൻ പുത്തൻപുര ,ബിജി ജോജോ കുടക്കച്ചിറ, സജി കെ.ജി ,കെ രാജ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version