Kerala

തൊഴിലാളികൾക്ക് പെൻഷൻ നൽകിയാൽ അത് വോട്ടിനുള്ള കൈക്കൂലിയാണെന്ന് യു.ഡി.എഫ് ആക്ഷേപിക്കുന്നിടം വരെയെത്തി കാര്യങ്ങൾ: പന്ന്യൻ രവീന്ദ്രൻ

Posted on

പാലാ: തൊഴിലാളികൾക്ക് 600 രൂപാ പെൻഷനിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചത് വോട്ടിനുള്ള കൈക്കൂലി യാന്നെന്ന് ആക്ഷേപിക്കുന്നിടം വരെ യു.ഡി.എഫ് തരംതാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു .

മീനച്ചിൽ താലൂക്കിലെ പഴയകാല സി.പി.ഐ നേതാക്കളായ പി.എസ് പരമേശ്വൻ ,കെ.വി കൈപ്പള്ളി എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ (മുൻ എം.പി).

പഴയ കാലത്ത് പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി പാലായിൽ വരുമ്പോഴാണ് 50 രൂപാ ചിലവ് കാശ് കിട്ടുന്നത്.50 രൂപാ അന്നൊക്കെ വലിയ തുകയായിരുന്നു.തൊഴിലാളികൾക്ക് ഉയർന്ന കൂലിക്കായി സമരം ചെയ്യുമ്പോൾ ഇരുവരുടെയും നേതൃത്വം സമരത്തിന് സഹായകരമായിരുന്നെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു .

സി.കെ ശശിധരൻ ,വി.കെ സന്തോഷ് കുമാർ ,അഡ്വ തോമസ് വി.ടി ,ബാബു കെ ജോർജ് ,എം ജി ശേഖരൻ ,പി.കെ ഷാജകുമാർ ,അഡ്വ:പി ആർ തങ്കച്ചൻ ,  ,അഡ്വ:പി .എസ് സുനിൽ ,ബിജു ടി.ബി ,എം.ടി സജി ,പി .എസ് ബാബു, അഡ്വ: സണ്ണി ഡേവിഡ്, പയസ് രാമപുരം ,സിബി ജോസഫ് ,പി .എൻ ദാസപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version