Kerala

പി. എസ്. പരമേഖരൻ നായർ (പ്രാച്ചൻ ചേട്ടൻ) സ. കൈപ്പള്ളി (കൈപ്പള്ളി അച്ചൻ) എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ നാളെ പാലായിൽ പ്രസംഗിക്കും

Posted on

പാലാ :കമ്മ്യൂണിസ്റ്റുപാർട്ടിയുടേയും AITUC യുടേയും മീനച്ചിൽ താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻറെയും സമുന്നത നേതാക്കളായിരുന്ന സ. പി. എസ്. പരമേശ്വരൻ നായർ (പാച്ചൻ ചേട്ടൻ) സ. കൈപ്പള്ളി (കൈപ്പള്ളി അച്ചൻ) എന്നിവരുടെ ഓർമ്മ പുതുക്കി കൊണ്ട്  അനുസ്‌മരണ സമ്മേളനം 2026 മാർച്ച് 14-ാം തീയതി ശനിയാഴ്ച‌ രാവിലെ 10.30 ന്  പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.

മീനച്ചിൽ താലൂക്കിലൊട്ടാകെ പാർട്ടിയും മറ്റു ബഹുജന സംഘടനകളും വളർത്തികൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കാണ് ഈ രണ്ട് സഖാക്കളും വഹിച്ചിട്ടുള്ളത് തൊഴിങ്ങാളികളുടെ വിഷയങ്ങളിൽ അവരുടെ അവകാശ പോരാട്ടങ്ങളിൽ യാതൊരു വിട്ട് വീഴ്ച്ചയുമില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന നേതാക്കളായിരുന്നു സ പി.എന്ന് പരമേശ്വരൻ നായരും സ കെ വി കൈപ്പള്ളിയും.

ഏറ്റവും കൂടുതൽ സർവ്വീസോടുകൂടി ജോലിയിൽ നിന്നും പിരിയുകയും കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അവാർഡ് നേടിയ ചെത്തുതൊഴിലാളികളെയും 2024-25 അദ്ധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയ്ക്കി എറ്റവും കൂടുതൽ മാർക്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അതുല്യ ഷൈജുവിനേയും പ്രസ്തുത സമ്മേളനത്തിൽ ആദരിക്കുന്നതാണ്.

അഡ്വ: തോമസ് വി ടി അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തിൽ പി.കെ ഷാജകുമാർ സ്വാഗതവും ,ഉദ്ഘാടനം പന്ന്യൻ രവീന്ദ്രനും നിർവ്വഹിക്കും.അവാർഡ് ജേതാക്കളെ സി.കെ ശശിധരൻ ആദരിക്കും. മുഖ്യ പ്രഭാഷണം വി.കെ സന്തോഷ് കുമാർ ,ബാബു കെ ജോർജ് ,എം.ജി ശേഖരൻ ,പി.ജി തൃഗുണസൻ ,പി .എസ് സുനിൽ ,പി ആർ തങ്കച്ചൻ ,സണ്ണി ഡേവിഡ് ,ഇ.കെ മുജീബ് ,ബിജു ടി.ബി ,എം .റ്റി സജി ,പയസ് രാമപുരം ,പി.എസ് ബാബു ,എൻ സുരേന്ദ്രൻ ,പി.എൻ ദാസപ്പൻ എന്നിവർ പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version