Kottayam
പൂക്കട അപ്പച്ചൻ്റെ സംസ്കാരം ശനിയാഴ്ച :ഫാദർ ജേക്കബ്ബ് കൊഴുപ്പൻകുറ്റി പ്രാർത്ഥനാ ശുശ്രൂഷകൾ നൽകി
പാലാ: ഇന്ന് രാവിലെ നിര്യാതനായ പാലായിലെ പൂവ് വ്യാപാരി എൻ.എം ചാണ്ടി (74) പൂക്കട അപ്പച്ചൻ്റെ സംസ്കാരം ശനിയാഴ്ച നടക്കും.
പോസ്റ്റ്മോർട്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഫാദർ ജേക്കബ്ബ് കൊഴുപ്പൻകുറ്റി പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മക്കളും ബന്ധുമിത്രാദികളും പ്രാർത്ഥന ശുശ്രൂഷയിൽ പങ്കാളികളായി.
ടോബിൻ കെ അലക്സ് ,തോമസുകുട്ടി നെച്ചിക്കാടൻ ,മാർട്ടിൻ ജെ കോലടി ,തോമസുകുട്ടി ജേക്കബ്ബ് കൊല്ലാറത്ത് ,തോമസ് ടി കാപ്പൻ ,മാമച്ചൻ പൂവേലിക്കൽ ,സണ്ണി ഓമ്പള്ളി, ജിബി എസ് കാപ്പൻ , തങ്കച്ചൻ പാലാ എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം പാലാ വലവൂർ റൂട്ടിലെ അല്ലപ്പാറയിൽ വച്ച് രാവിലെ നടക്കാനിറങ്ങിയ അപ്പച്ചനെ ഇടനാട് സ്വദേശിയുടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. ചികിത്സക്കിടെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.