Kerala

പൂക്കളെ സ്നേഹിച്ച അപ്പച്ചൻ ചേട്ടൻ, നിത്യതയുടെ ആരാമത്തിലേക്ക് യാത്രയായി

Posted on

പാലാ: പാലായിലെ പൂക്കൾ വാങ്ങിക്കുന്ന സ ഒരിക്കലും മറക്കില്ല ആ പേര്. പൂക്കട അപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന എൻ.എം ചാണ്ടി (74) പാലായിലെ ആദ്യത്തെ പൂവ് വ്യാപാരിയായിരുന്നു .

സൗമ്യനായ ഇദ്ദേഹത്തിൻ്റെ സൗഹൃദ വലയം വലുതായിരുന്നു. രാവിലെ നടക്കാനിറങ്ങുമ്പോൾ അല്ലപ്പാറ ഭാഗത്ത് വച്ച് ബൈക്ക് വന്നിടിക്കുകയായിരുന്നു. ബൈക്ക്  യാത്രികനായ ഇടനാട് സ്വദേശിയായ യുവാവിനും ഗുരുതര പരിക്ക് ഏറ്റിരുന്നു. അദ്ദേഹവും ആശുപത്രlയിൽ ചികിത്സയിലാണ്.

ഇന്നലെ ആരോഗ്യ നിലയിൽ പുരോഗമി കൈവന്നെങ്കിലും ഇന്ന് വെളുപ്പിന് മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ട നടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് .ഭാര്യ ലില്ലി ,മക്കൾ റെജി ,അലക്സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version