Kerala

വ്യത്യസ്ത പ്രചാരണ ശൈലിയുമായി പാലായിലെ എൽ ഡി എഫ്: ചുവർ ബുക്ക് ചെയ്യാൻ പോലും കാശില്ല;എന്ത് ചെയ്യും

Posted on

പാലാ :1987 കാലം അന്ന് പാലായിൽ മത്സരിക്കുന്നത് കെ എം മാണിയാണ് .എതിർ സ്ഥാനാർത്ഥിയാരെന്ന് തീരുമാനമായില്ല .അവസാനം എറണാകുളം ലൈനിൽ സെന്ററിൽ ചേർന്ന എൽ ഡി എഫ് യോഗത്തിൽ വച്ച് കോൺഗ്രസ് എസ്സിന്റെ കെ എസ് സെബാസ്റ്റിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു .അന്ന്  ഒരു ചാനൽ മാത്രമേയുള്ളൂ.ദൂരദർശൻ .വൈകിട്ട് ആറരയോടെ വാർത്തയിൽ പാലായിലെ എൽ ഡി എ ഫ് സ്ഥാനാർഥി കെ എസ് സെബാസ്റ്യനാണ് എന്ന് കേട്ടതും സിപിഐഎം പ്രവർത്തകർ ഉഷാറായി.പാലാ വലവൂർ റൂട്ടിലെ ബോയ്സ് ടൗണിന്റെ ഭിത്തിയിൽ ചുവരെഴുതാൻ സിപിഎം പ്രവർത്തകർ തയ്യാറെടുത്തു.എഴുത്തും ആരംഭിച്ചു .ലെനിൽ സെന്ററിലെ യോഗം കഴിഞ്ഞു രാത്രി ഒൻപതോടെ കോൺഗ്രസ് എസ് പ്രവർത്തകർ തിരിച്ചു വരുമ്പോൾ അതാ തങ്ങളുടെ സ്ഥാനാർഥിക്കു വേണ്ടി ചുവരെഴുത്ത് നടക്കുന്നു.അവർ അമ്പരന്നു പോയി.

അഞ്ച് പൈസ പോലും മുടക്കാതെ തങ്ങളുടെ സ്ഥാനാർഥിക്കു വേണ്ടി സിപിഐഎം പ്രവർത്തകർ ചുവരെഴുതുന്നു.അന്ന് ആ കാറിലുണ്ടായിരുന്ന സിപിഐഎം ഏരിയാ സെക്രട്ടറി ആയിരുന്ന എം സി കുട്ടപ്പൻ അല്ലപ്പാറ ബ്രാഞ്ചിനെ പ്രത്യേകം അഭിനന്ദിക്കുകയും ;പാർട്ടി കൂറിനെ സ്ളാഹിക്കുകയും ചെയ്തു .ദൂരദര്ശൻ  വാർത്ത കേട്ട് ചുവരെഴുത്ത് നടത്തുന്ന അണികളായിരുന്നു അന്ന് സിപിഐഎം നു ഉണ്ടായിരുന്നത് .അതൊക്കെ ഒരുകാലം ഇന്ന് നേതാക്കൾ മാറിയപ്പോൾ അണികളും മാറി .പണം കിട്ടിയാൽ മാത്രം പോരാ ഇന്ധനവും കിട്ടണമെന്നതാണ് സ്ഥിതി.ഇന്ധനം എന്ന് പറഞ്ഞാൽ മുന്തിയ ഇനം തന്നെ വേണം .അതൊക്കെ അനുയായികൾ ചോദിച്ചു വാങ്ങും.

ഇപ്പോൾ ഇതൊക്കെ പറയുവാൻ കാരണം പാലായിലെ എൽ ഡി എഫിന്റെ പുതിയ പ്രചാരണ ശൈലി കണ്ടത് കൊണ്ടാണ് എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജിന് വേണ്ടി പാലാ നിയമസഭാ മണ്ഡലമാകെ 620 ചുവരുകളാണ് ബുക്ക് ചെയ്ത് ചിഹ്നം വരച്ചു വച്ചത്.ഇത് കണ്ടിട്ടൊന്നും കേരളാ കോൺഗ്രസ് എമ്മുകാർ കുലുങ്ങിയില്ല .ചോദിച്ച അനുയായികളോട് നേതാക്കൾ പറഞ്ഞു പത്ത് പൈസ കൈയിലില്ല .എന്ന ചെയ്യാനാ..ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന എൽ ഡി എഫ് യോഗങ്ങളിൽ സിപിഐഎം നേതാക്കൾ കേരളാ കോൺഗ്രസുകാരെ കണക്കിന് വിമർശിച്ചു .കാശില്ലെങ്കിൽ സീറ്റെന്തിനാ വാങ്ങിച്ചത് എന്ന് പോലും ചോദ്യമുയർന്നു .

അപ്പോളാണ് കേരളാ കോൺഗ്രസുകാർ കഴിഞ്ഞ മാസങ്ങളിൽ പിരിച്ചെടുത്ത സംസ്ഥാന കമ്മിറ്റി ഫണ്ട് എവിടെ പോയെന്നുള്ള ചോദ്യം ഉയരുന്നത് .കേരളാ കോൺഗ്രസ് ശാക്തീക മേഖലകളായ കോട്ടയം ;ഇടുക്കി ;പത്തനംതിട്ട ;എറണാകുളം എന്നീ  ജില്ലകളിലെ വാർഡുകളിലെ എണ്ണവും ഒരു വാർഡിൽ നിന്നും 5000 രൂപാ വച്ച് കൂട്ടിയാൽ പോലും മൂന്നു കോടിക്കടുത്താണ് ഫണ്ട് ലഭിക്കുന്നത് .ബാക്കി പത്ത് ജില്ലകളിലെയും കൂട്ടിയാൽ കോടികൾ ഇനിയും കൂടും .യഥാർത്ഥത്തിൽ കേരളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഫണ്ട് പിരിവ് നൂറു കോടിക്ക് മുകളിലും ;സിപിഐഎം ന്റേതു ആയിരം കോടിക്ക് മുകളിലും ,അത്രയും അടുത്ത് തന്നെ കോൺഗ്രസും ബി ജെപി യും ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.അപ്പോൾ പിന്നെ ഈ പണമെല്ലാം എവിടെ പോയി എന്നുള്ള ചോദ്യവും ഉയരുന്നുണ്ട് .ഈ പിരിച്ച പണമെല്ലാം ആര് മുക്കി .ആര് കൊണ്ടുപോയി .പാലായിൽ പ്രചാരണത്തിന് പണമില്ലെന്ന് കേരളാ കോൺഗ്രസ് എമ്മുകാർ പറഞ്ഞാൽ ആര് വിശ്വസിക്കും .

കോട്ടയം ജില്ലയിലെ ആകെ വാർഡുകൾ 1223+208=1431=
എറണാകുളം ജില്ലയിലെ ആകെ വാർഡുകൾ 1467+447+76=1990
ഇടുക്കി ജില്ലയിൽ ആകെ വാർഡുകൾ 834+73=907
പതനംതിട്ട ജില്ലയിൽ ആകെ വാർഡുകൾ  833+135=968
ആകെ വാർഡുകൾ =5296

ഒരു വാർഡിൽ നിന്നും 5000 രൂപാ വച്ച് പിരിച്ചാൽ ലഭിക്കുന്നത് 5000x 5296=26480000(രണ്ടു കോടി അറുപത്തിനാല് ലക്ഷത്തി എൺപതിനായിരം)ഇതൊരു പ്രാഥമിക കണക്കാണ് ഇതിന്റെ നൂറിരട്ടി വരെയാണ് യഥാർത്ഥ കണക്ക്.കേരളാ കോൺഗ്രസിന് സ്വാധീനമില്ലാത്ത ജില്ലകളിൽ പോലും ഇതിന്റെ 50 ഇരട്ടിയാണ് പിരിഞ്ഞു കിട്ടുന്നത് .

കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലായി 17337 വാർഡുകളാണ് ഉള്ളത് .87 മുന്സിപ്പാലിറ്റികളിലായി 3241 വാർഡുകളുണ്ട് .ആറ് കോർപ്പറേഷനുകളിലായി 421 വാർഡുകളുണ്ട് ;അപ്പോൾ ആകെ വാർഡുകൾ 20999 വാർഡുകളാണ് ഉള്ളത് .ഒരു വാർഡിൽ നിന്നും 5000 വച്ച് കണക്ക് കൂട്ടിയാൽ 104995000.പത്ത് കോടി നാല്പത്തിയൊന്പത് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയാണ് കേരളാ കോൺഗ്രസടക്കം ഓരോ പാർട്ടിക്കും പിരിഞ്ഞു കിട്ടിയത് .യഥാർത്ഥത്തിൽ ഈ കണക്കിന്റെ നൂറിരട്ടിയും ,അന്പതിരട്ടിയുമാണ് ലഭിക്കുന്നതെങ്കിലും ആകെ ലഭിച്ചത് എത്രയാണെന്ന് ആർക്കും അറിയില്ല .പ്രചാരണത്തിന് കാശില്ലെന്നു നേതാവ്  പറഞ്ഞാൽ വിശ്വസിക്കുക തന്നെ .അല്ലാതെന്തു ചെയ്യും .

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version