Kerala
പാലാ മാർക്കറ്റ് ഓട്ടോ സ്റ്റാൻഡിൽ അയിത്താചരണം :നാല് വർഷമായി ഒരു ഓട്ടോ ഡ്രൈവർക്കെതിരെ അയിത്താചരണം
പാലാ :തൊട്ടു കൂടാത്തവർ തീണ്ടി കൂടാത്തവർ ;ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോർ ;കെട്ട് കെട്ടാത്തോർ;തമ്മിലുണ്ണാത്തോരിങ്ങനെ;ഒട്ടല്ലഹോ ജാതി കോമരങ്ങൾ.കേരളത്തെ കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞതാണിങ്ങനെ.അതൊക്കെ ഒരു കാലം ഇപ്പോൾ കാലം മാറി കോലം മാറി.ജാതി വ്യവസ്ഥയ്ക്കും മാറ്റം വന്നു .സമുദായങ്ങളിലും സാമൂഹ്യ വ്യവസ്ഥയിലും മാറ്റം വന്നു .സ്വാമി വിവേകാനന്ദനും ;ചട്ടമ്പി സ്വാമികളും ,ശ്രീ നാരായണ ഗുരുവും ഒക്കെ ജാതി വ്യവസ്ഥയുടെ കടയ്ക്കൽ കത്തി വച്ചെങ്കിലും ഇപ്പോഴും അതിന്റെ തിരു ശേഷിപ്പുകൾ പാലായിൽ അവശേഷിക്കുന്നുണ്ട് .
പാലാ മാർക്കറ്റ് ഓട്ടോ റിക്ഷ സ്റ്റാൻഡിൽ കഴിഞ്ഞ നാല് വർഷമായി ഒരു ഓട്ടോ ഡ്രൈവർ മനഃസമാധാനമായി ഓട്ടോ ഓടിച്ചിട്ട്ഹരിജൻ ആണെന്ന കുറ്റവും പേറി രാജേഷ് വട്ടക്കുന്നേൽ എന്ന ഓട്ടോ ഡ്രൈവർ സഹ പ്രവർത്തകരുടെ ആട്ടും തുപ്പും ;ഒറ്റപ്പെടുത്തലുകളും ഏറ്റു വാങ്ങുകയാണ് .ദരിദ്ര കുടുംബത്തിൽപ്പെട്ട രാജേഷ് ഇടനാട് സ്വദേശിയാണ് .അമ്മയ്ക്കും .ഭാര്യയും അസുഖ ബാധിതരായിട്ട് നാളേറെയായി .കുടുംബം പുലർത്തുവാൻ സഹ പ്രവർത്തകരുടെ ജാതിപ്പേര് വിളി മിക്കപ്പോഴും സഹിക്കുകയാണ് .
രാജേഷ് എന്ന ഈ ചെറുപ്പക്കാരന്റെ ഓട്ടം വരെ സഹ പ്രവർത്തകർ തട്ടിയെടുക്കുകയാണ്.സഹിക്കാൻ വയ്യാതായപ്പോൾ പാലാ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തെങ്കിലും ,ഭരണ കക്ഷി ഇടപ്പെട്ട് കേസ് തേച്ച് മാച്ച് കളഞ്ഞു .എസ പി ക്കു വരെ കേസ് കൊടുത്തെങ്കിലും താഴെ തട്ടിൽ വരുമ്പോൾ ഉന്നത സ്വാധീനത്തിൽ എല്ലാം തേഞ്ഞു മാഞ്ഞു പോവുകയാണ് പതിവ് .എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് ഈ ചെറുപ്പക്കാരൻ .രോഗിയായ അമ്മയെയും ,ഭാര്യയെയും സംരക്ഷിക്കേണ്ട ഈ ചെറുപ്പക്കാരൻ ഹരിജനാണ് എന്നതിന്റെ പേരിൽ സ്വന്തം ഓട്ടോ സ്റ്റാൻഡിൽ കൊടിയ യാതനകൾ അനുഭവിച്ചു കൊണ്ടിരി ക്കുകയാണ് .