Kottayam
ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ കരുത്ത് പ്രകടമാകണം.ചേതൻ കുമാർ മീണ ഐ.എ.എസ്
അരുവിത്തുറ : ജനാധിപത്യ പ്രക്രിയയിൽ വനിതകളുടെ കരുത്ത് കൂടുതൽ പ്രകടമാകണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ.എ.എസ് പറഞ്ഞു.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെ ജനാധിപത്യത്തിൻ്റെ വിവിധ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ടതുണ്ട്.സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ കൂടുതൽ കരുതലോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നുംഅദ്ദേഹം പറഞ്ഞു.അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്ന സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ലാതല വനിതാദിനാഘോഷങ്ങൾ പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.മാത്യു ചന്ദ്രൻക്കുന്നേൽ മുഖ്യ സന്ദേശം നൽകി.അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് വനിതാ സംരക്ഷണ ഓഫീസർ മല്ലിക കെ എസ് , കോട്ടയം ജില്ലാതല ഐസിടിഎസ് ഓഫീസർ റെയ്ച്ചൽ ഡേവിഡ്,ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബീന സി.ജെ ,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്,ഈരാറ്റുപേട്ട ഐസിഡിഎസ് ശിശു വികസന പദ്ധതി ഓഫീസർ ജാസ്മിൻ കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ.ജിനു ആനി ജോൺ തുടങ്ങിയവർ സന്നിഹിതരായിന്നു . വനിതാദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വനിതകൾക്കായി ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും. ചടങ്ങിന് മോടി കൂട്ടി.