Sports
കീവീസിന്റെ കീഴ്‌നാഭി ചവുട്ടി തകർത്തു :ഇന്ത്യ…ഇന്ത്യ മുദ്രാവാക്യങ്ങളുമായി പ്രകടനവും ,കരിമരുന്നു കലാ പ്രകടനവും , ടൂവീലർ റാലിയുമായി പാലായിൽ യുവതയുടെ ചടുലതാളം
പാലാ :കീവീസിന്റെ കീഴ്‌നാഭി ചവുട്ടി തകർത്തു :ഇന്ത്യ…ഇന്ത്യ മുദ്രാവാക്യങ്ങളുമായി പ്രകടനവും ,കരിമരുന്ന് കലാ പ്രകടനവും ;ടൂവീലർ റാലിയുമായി പാലായിൽ യുവതയുടെ ചടുലത. പാലാ സെന്റ് മേരീസ് സ്‌കൂളിന് സമീപം ബിഗ് സ്‌ക്രീനിൽ യുവാക്കൾ ഇന്നത്തെ ക്രിക്കറ്റ് കാണുവാൻ സൗകര്യം ഒരുക്കിയിരുന്നു.നൂറു കണക്കിന് ചെറുപ്പക്കാരാണ് പാലാ സെന്റ് മേരീസ് ജങ്ഷനിൽ ക്രിക്കറ്റ് ഫൈനൽ മത്സരം കാണുവാൻ തടിച്ചു കൂടിയത്.
കീവിസിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും യുവാക്കൾ ആഹ്ളാദ നൃത്തം ചവുട്ടി.കരിമരുന്നു പൊട്ടിച്ചു കൊണ്ടിരുന്നു.അവസാന ഓവറിൽ അവസാന വിക്കറ്റും വീണപ്പോൾ യുവാക്കളുടെ ആവേശം ഉച്ച സ്ഥയിലായി.ഇൻഡ്യാ …ഇൻഡ്യാ എന്ന് കൂട്ടഗാനമാലപിച്ച അവർ ടൂവീലർ റാലിയും ടൗണിൽ നടത്തി .കരിമരുന്നു കലാ പ്രകടനം ആസ്വദിക്കാൻ നാട്ടുകാരും എത്തി ചേർന്ന് .എന്നാൽ ഗതാഗത തടസ്സം ഉണ്ടാവാതെ യുവാക്കൾ തന്നെ ഗതി നിയന്ത്രിച്ചു .ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജാണ് യുവാക്കൾക്കായി ബിഗ് സ്‌ക്രീൻ ഇടപാടാക്കിയത്.