Kottayam
അതിജീവനത്തിന്റെ പെൺകരുത്തിന് യുവജനങ്ങളുടെ ആദരം; വനിതാ ദിനം ആഘോഷമാക്കി എസ്. എം. വൈ. എം രാമപുരം ഫൊറോന
രാമപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് തങ്ങളുടെ കർമ്മമേഖലകളിൽ കരുത്തു തെളിയിച്ച രണ്ട് വനിതകളെ ആദരിച്ച് SMYM രാമപുരം ഫൊറോന സമിതി. കുറിഞ്ഞിയിൽ തയ്യൽക്കട നടത്തുന്ന സിജി ബെന്നി പ്ലാക്കൽ, ഓർഡർ അനുസരിച്ച് സ്വാദിഷ്ടമായ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകുന്ന മഞ്ജു ജേക്കബ് മാമ്മൂട്ടിൽ എന്നിവരെയാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ ആദരിച്ചത്.
വനിതാ ദിനത്തിന്റെ ഭാഗമായി ഫൊറോന ഭാരവാഹികൾ ഇവരുടെ തൊഴിലിടങ്ങളിലും വീടുകളിലുമെത്തി ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.
സ്വന്തം അധ്വാനത്തിലൂടെയും സംരംഭങ്ങളിലൂടെയും മാതൃക കാട്ടുന്ന വനിതകളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അധ്വാനശീലരായ ഇത്തരം വനിതകളെ സമൂഹത്തിന് മുൻപിൽ പരിചയപ്പെടുത്തുന്നതിലൂടെ കൂടുതൽ പേർക്ക് സ്വയംതൊഴിൽ മേഖലകളിലേക്ക് വരാൻ പ്രചോദനമാകുമെന്ന് ഫൊറോന പ്രസിഡൻ്റ് ശ്രീ. ജെഫിൻ റോയ് പറഞ്ഞു. ഫൊറോന ജനറൽ സെക്രട്ടറി ജോയ്സ് ഞാവള്ളിൽ, സെക്രട്ടറിമാരായ എഡ്വിൻ പാണംങ്കാട്ട് , ഏകതാ പുതുപ്പറമ്പിൽ, ട്രഷററായ എഡ്വിൻ കോലത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അതുൽ പുന്നത്താനം, സിയോണ വെണ്ണായിപ്പിള്ളിൽ, ഹെലൻ ആലനോലിക്കൽ, ദീപു ഓലിക്കൽ, സിൻ്റ
ചിമ്മിനിക്കാട്ടു എന്നിവർ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ ചടങ്ങിൽ പങ്കെടുത്തു.