Kerala

വനിതാദിനാഘോഷം, മാർച്ച് 8 -ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ :വനിതാ ദിനാഘോഷ റാലി;മുഖ്യ സന്ദേശം ഫാദർ ജോഷി പുതുപ്പറമ്പിൽ;മുഖ്യ പ്രഭാഷണം നിഷാ ജോസ് കെ മാണി 

Posted on

പാലാ : ആഗോള വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് “നേട്ടത്തിനായി നൽകുക ” എന്ന സന്ദേശം ഉയർത്തി, മാർച്ചിട്ട് 8,ഞായറാഴ്ച ഗാഡലൂപ്പെ മാതാ ഇടവകയും, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഇടവക തല ഘടകം പി. ഡി. സി. യും , കെ.എൽ.സി. ഡബ്ലു. എ – മഹിളാവേദിയും സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു.

രാവിലെ 8. 15ന് പാലാ വലിയപാലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വനിത ദിനാഘോഷറാലി പാലാ നഗരസഭ കൗൺസിലർ പ്രിൻസി സണ്ണി ഫ്ലാഗ് ഓഫ് ചെയ്യും.ദേവാലയങ്കണത്തിൽ റാലി എത്തിച്ചേരുമ്പോൾ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് റോസ് ജോജോ പതാക ഉയർത്തും. തുടർന്ന്, ഇന്നേ ദിനം ലോകം മുഴുവൻ നടക്കുന്ന വനിതാദിനഘോഷത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി നടക്കുന്ന പ്രത്യേക ബലിയർപ്പണത്തിൽ ഇടവക വികാരി ജോഷി പുതുപ്പറമ്പിൽ കാർമികത്വം വഹിക്കും.

10.30 ന് വനിതാദിന പൊതുസമ്മേളനം പാലാ നഗരസഭാ ചെയർപേഴ്സൺ കുമാരി. ദിയ ബിനു പുളിക്കണ്ടം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാമൂഹ്യപ്രവർത്തക നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തും.കെ. എൽ. സി. ഡബ്ലു. എ പ്രസിഡന്റ്  റോസ് ജോജോയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇടവക വികാരി ജോഷി പുതുപ്പറമ്പിൽ മുഖ്യ സന്ദേശം നൽകും. ഇടവക സമിതി സെക്രട്ടറി  എബിൻ ജോസഫ് മരുതോലിൽ, ഗാഡലൂപ്പെ ജനകീയ വികസന സമിതി സെക്രട്ടറി  എം. പി. മണിലാൽ, മുൻ ഇടകകസമിതിയഗം ജെസ്സിമോൾ ജൂബി, പി.ഡി.സി. അംഗം ഷെറിൻ കെ. സി. എന്നിവർ ആശംസകൾ അർപ്പിക്കും. സമ്മേളനത്തിൽ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുകയും, വനിതകളുടെ കലാപരിപാടികളും നടക്കും. ലൈസ  മണിലാൽ , റോസമ്മ രാജേഷ്, രമ്യ സെബാസ്റ്റ്യൻ, ബിന്ദു അലക്സ്, എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version