Kottayam
ഈരാറ്റുപേട്ട മിനിസിവിൽ സ്റ്റേഷൻ സങ്കേതികാനുമതിയും ടെണ്ടറുമില്ലാതെ നിർമ്മാണോദ്ഘാടനം നടത്തുന്നത് അപഹാസ്യമെന്ന് യുഡിഫ് നേതാക്കൾ
ഈരാറ്റുപേട്ട .മിനിസിവിൽ സ്റ്റേഷൻ സങ്കേതികാനുമതിയും ടെണ്ടറുമില്ലാതെ നിർമ്മാണോദ്ഘാടനം നടത്തുന്നത് അപഹാസ്യമെന്ന് യുഡിഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിങ്കളാഴ്ച്ച നടക്കുന്ന നിർമ്മാണോദ്ഘാടനം ബഹിഷ്കരിക്കുമെന്ന് കോട്ടയം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു.പൂഞ്ഞാർ എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ തിരഞ്ഞടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രി ഉയർത്തൽ, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ് ആരംഭിക്കൽ, പൂഞ്ഞാറിൽ പോലീസ് സ്റ്റേഷൻ അനുവദിക്കൽ, ടൂറിസം ഹബ്ബ് ഇതിൽ ഒന്നു പോലും പൂഞ്ഞാർ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലായെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ പറഞ്ഞു.
അതുപോലെ മിനി സിവിൽ സ്റ്റേഷന് സ്ഥലം ലഭ്യമാക്കുന്ന കാര്യത്തിൽ എം.എൽ.എ കാണിച്ച അലംഭാവം കാരണം കോട്ടയം ജില്ലാ കളക്ടർ സിവിൽ സ്റ്റേഷൻ പണിയാൻ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടില്ലായെന്ന് വിവരവകാശ രേഖ ഉദ്ധരിച്ചു കൊണ്ട് മാഹിൻ പറഞ്ഞു.എം.എൽ എ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് നിർമ്മാണോദ്ഘാടനം നടത്തുന്നത് എന്ന് മാഹിൻ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ മജു പുളിക്ക’ൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോമോൻ ഐക്കരയും പങ്കെടുത്തു.