Kottayam

ഉജ്ജ്വല വിജയി സ്മിത സാബുവിനെ നേരിട്ട് ചെന്ന് അഭിനന്ദിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്

Posted on

പാലാ :പ്രവിത്താനം സ്വദേശി സ്മിത സാബുവിന് സിവിൽ സർവീസ് പരീക്ഷയിൽ 239-മത് റാങ്കോടെ ഉജ്ജ്വല വിജയം .പ്രവിത്താനം കദളിയിൽ കുടുംബാംഗമാണ് സ്മിതാ സാബു. ദില്ലി ലേഡി ശ്രീ റാം കോളേജിൽ നിന്ന് ബി.എ. ഇക്കണോമിക്സിൽ ബിരുദവും ജെ.എൻ.യു വിൽ നിന്ന് ഇന്റർനാഷണൽ റിലേഷനിൽ ബിരുദാനന്തര ബിരുദവും നേടി .?

ആദ്യം 2023 ൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയിരുന്നു പിന്നീട് 2025ൽ ആണ് എഴുതുന്നത്. ഹയർ സെക്കന്ററി സ്കൂളിൽ റിട്ട പ്രിൻസിപ്പാൾ സാബുവിന്റെയും റിട്ട ട്ട അധ്യാപിക വത്സമ്മയുടെയും മകളാണ്

സഹോദരി ഡോക്ടർ സ്നേഹ യു.കെയിലാണ്. സഹോദരൻ സാവിയോ സി എ ക്കാരനാണ്.  ബി.ജെ പി നേതാവ് ഷോൺ ജോർജ് പ്രവിത്താനത്തെ സ്മിതയുടെ വീട്ടിലെത്തി നേരിട്ട് അഭിനന്ദനം അറിയിച്ചു.ഈ വിജയം കേരളീയർക്കാകെ ആവേശം നൽകുന്നതാണെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version