Kerala

കണ്ണായ സ്ഥാനത്ത് പെണ്ണമ്മ വന്നപ്പോൾ എട്ട് ലക്ഷം കിട്ടി ;മരിയസദനത്തിലെ ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷന്റെ ധനസഹായം

Posted on

 

പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷൻ സി. എസ്. ആർ ഫണ്ടിൽ നിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപയുടെ സഹായം കൈമാറി.

മരിയസദനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ ശ്രീ നിഖിൽ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കേരള വനിത വികസന കോർപ്പറേഷൻ എംഡി  ബിന്ധു വി.സി അനുവദിച്ച തുക പാലാ മരിയസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ  മിനി സന്തോഷിന് കൈമാറി.

തുടർന്ന് ചടങ്ങിൽ സംസാരിച്ച എംഡി ബിന്ധു വി.സി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ  പെണ്ണമ്മ ജോസഫ് പന്തലാനി ആശംസകൾ അറിയിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടർ  ഷൈലജ സുരേന്ദ്രനും ആശംസകൾ അറിയിച്ചു.മരിയസദനം സ്റ്റാഫ് റിയ റോയി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version