Kerala

ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറ (AKCDF) ത്തിൻ്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു

Posted on

 

പാലാ :സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണവും പലിശയും നൽകാതെ കബളിപ്പിക്കപ്പെട്ടതിൽ,ാാന സർക്കാരിൻ്റെയും, സഹകരണ വകുപ്പിൻ്റെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നിക്ഷേപക കൂട്ടായ്‌മകളുടെ സംയുക്ത ഫോറമായ AKCDF, 2026 മാർച്ച് 9 തിങ്കളാഴ്‌ച രാവിലെ 10 മണി മുതൽ പാലാ കുരിശുപള്ളിക്കവലയിൽ റിലേ സത്യഗ്രഹ പരിപാടി ആരംഭിക്കുന്നു.

മീനച്ചിൽ താലൂക്കിലെ പ്രശ്‌നബാധിതമായ കിഴതടിയൂർ, കടനാട്, വലവൂർ, മേലമ്പാദ ഈരാറ്റുപേട്ട, തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരോടൊപ്പം പുന്നത്തറ, കറുകച്ചാൽ, വെള്ളൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരും തെന്മല (മലപ്പുറം) അങ്കമാലി, പെരുമ്പാവൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകരും, സത്യഗ്രഹപരിപാടിയിൽ പങ്കെടുത്ത് സഹകരിക്കുന്നതായിരിക്കും എന്ന് സംഘാടകസമിതി അറിയിച്ചു.

റിലേ സത്യഗ്രഹ പരിപാടിയുടെ മുന്നൊരുക്കമെന്ന നിലയിൽ മാർച്ച് 6 വെള്ളിയാഴ്ച‌ 10 മണിക്ക് കിഴതടിയൂർ സഹകരണബാങ്ക്, 11 മണിക്ക് വലവൂർ സഹകരണ ബാങ്ക്, 12 മണിക്ക് കുടനാട് സഹകരണബാങ്ക്, 2 മണിക്ക് മേലമ്പാറ സഹകരണ ബാങ്ക്, 3 മണിക്ക് ഈരാറ്റുപേട്ട സഹകരണ ബാങ്ക് എന്നിവടങ്ങളിൽ നിക്ഷേപക കൂട്ടായ്‌മ യോഗങ്ങൾ സംഘടിപ്പിക്കുന്നു.

നിക്ഷേപ ഗ്യാരണ്ടി ഫണ്ടിൽ നിന്നും പുനരുദ്ധാണ ഫണ്ടിൽ നിന്നും 30 ലക്ഷം വരെയുള്ള നിക്ഷേപതുകയുടെ പ്രതിമാസപലിശ നൽകാൻ സർക്കാർ അനുമതി നൽകണമെന്ന് AKCDF ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, കോട്ടയംജില്ലാ പ്രസിഡന്റ് എ.സി. ബേബിച്ചൻ, സെക്രട്ടറി ബിനു മാത്യൂസ്, ട്രഷറർ ജൂലിയസ്, കമ്മറ്റി മെമ്പർ സണ്ണി സേവ്യർ എന്നിവർ പങ്കെടുത്തു.

റോയി വെള്ളരിങ്ങാട്ട് AKCDF സ്റ്റേറ്റ് വൈസ് പ്രസിഡന്റ്

9440562625

ബിനു മാത്യൂസ് AKCDF കോട്ടയം ജില്ലാ സെക്രട്ടറി

8921338956

എ.സി. ബേബിച്ചൻ AKCDF

കോട്ടയം ജില്ലാ പ്രസിഡന്റ്

9744627123

തിയഡോഷ്യസ് ഇമ്മാനുവൽ AKCDF

കോട്ടയം ജില്ലാ ട്രഷറർ

9207520644

സണ്ണി സേവ്യർ AKCDF സംസ്ഥാന കമ്മിറ്റി മെമ്പർ

9447106429

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version