Kerala

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു

Posted on

 

ആലപ്പുഴ :72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് കമ്മിറ്റിയിൽ പൊതുവായ നിർദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തവണത്തെ ജലമേളക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു.

സ്പോൺസർഷിപ്പ് ഏതൊക്കെ വിഭാഗത്തിൽ വേണമെന്നും ബജറ്റും തുടർന്നുള്ള യോഗത്തിൽ തീരുമാനിക്കും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ ജലമേള നടത്തിപ്പ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായും ചെയർമാനായ ജില്ലാ കളക്ടറുടെ ഇടപെടലാണ് സംഘാടനം മികച്ചതാക്കിയതെന്നും ഇതിന് ജില്ലാകളക്ടറെ അനുമോദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എം.എൽ.എ സി.കെ സദാശിവൻ, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version