Kerala

ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ഡി. ജോണിൻ്റെ മകനാണ്

Posted on

ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.മല്ലപ്പള്ളി പുത്തന്‍വീട്ടില്‍ ബിലു പി. ജോണ്‍ (25) ആണ് മരിച്ചത്. എംസി റോഡില്‍ ബാപ്പുജി സ്‌കൂളിനു സമീപം ഇന്നലെ  രാവിലെ 7.15ന് ആണ് അപകടം നടന്നത്.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ഡി. ജോണിൻ്റെ മകനാണ്.

കൂത്താട്ടുകുളം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന ഇരുമ്പ് കമ്പി കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍നിന്ന് എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ലോറി, സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിന്‍റെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

അമിതവേഗത്തില്‍ എത്തിയ ലോറി ബൈക്കില്‍ ഇടിച്ച ശേഷം വീട്ടുമുറ്റത്തെ തെങ്ങ് ഉള്‍പ്പെടെയുള്ള മരങ്ങള്‍ പിഴുതെടുത്താണ് മുന്നോട്ടു പാഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ വ്യാപാരസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.

പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുസിരുവട്ടം തിരിച്ചിമാവെട്ടം കാര്‍ത്തിക്കിനെ (32) കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒപ്പം ഉണ്ടായിരുന്ന ക്ലീനര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളം അഗ്നിരക്ഷാസേനയുടെയും കൂത്താട്ടുകുളം പോലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ബിലുവിന്റെ അമ്മ: ഗ്ലാഡിസ് ജോൺ.
ഏകസഹോദരി: ബിലി. പി. ജോൺ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version