Kerala

ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്: പാലാ സെന്റ് ജോസഫ്‌സ് എൻജി. കോളേജിൽ ഇന്ന്  ആരംഭിക്കും

Posted on

 

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുന്ന ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് ഇന്ന്  (മാർച്ച് 4) തുടക്കമാകും. പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (SJCET), പാലാ മാർ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്.

മാർച്ച് 4നു രാവിലെ നടക്കുന്ന ‘ബിൽഡത്തോൺ 2026’, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ശ്രീ ടോം തോമസ് ഉദ്ഘാടനം ചെയ്യും. കോളേജ് ഡയറക്ടർ റവ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിക്കും.
ബിൽഡത്തോൺ 2026 ൽ എഞ്ചിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ്, സയൻസ് തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾ, ഗവേഷകർ, സ്റ്റാർട്ട് അപ്പ്‌ സംരംഭകർ എന്നിവരാണ് പങ്കെടുക്കുന്നത്.

രണ്ടു ദിവസങ്ങളിലായി (മാർച്ച് 4, 5) നടക്കുന്ന സമ്മിറ്റിൽ കാർഷികം, ആരോഗ്യം, ഊർജ്ജം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
* ബിൽഡത്തോണിൽ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിൽ വിജയികളാകുന്നവർക്ക് യഥാക്രമം രണ്ടു ലക്ഷം രൂപ , ഒരു ലക്ഷം രൂപ , അമ്പതിനായിരം രൂപ എന്നിങ്ങനെ സമ്മാനമായി ലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൊതുജനങ്ങൾക്ക് എക്സിബിഷൻ സൗജന്യമായി കാണാവുന്നതാണ്.
എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മാർ സ്ലീവാ മെഡിസിറ്റി എം.ഡി റവ. ഫാ. മാത്യു തെക്കേൽ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version