Kottayam
പേണ്ടാനംവയൽ ബസപകടം: ജനനേതാക്കൾ ആശുപത്രിയിലും ,സംഭവ സ്ഥലത്തും കുതിച്ചെത്തി
പാലാ: പേണ്ടാനം വയൽ ബസപകടത്തിൽ പോലീസും ഫയർഫോഴ്സും സുത്യർഹമായ സേവനത്താൽ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി.അപകടം നടന്നപ്പോൾ ഓടി കൂടിയ ജനങ്ങളാണ് പരിക്ക് പറ്റിയ വരെ ആശുപത്രിയിലാക്കാൻ മുൻകൈ എടുത്തത്.
ഉടനെ തന്നെ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി .സംഭവമറിഞ്ഞ് നാട്ടുകാരെല്ലാം തടിച്ചു കൂടിയത് പോലീസിനെ നന്നായി വിഷമിപ്പിച്ചെങ്കിലും പോലീസ് സംയമനം പാലിച്ചു. സാഹസ പ്രിയർ പോലീസിനോടും ഫയർഫോഴ്സിനുമൊപ്പം കൂടി JCB കൊണ്ട് വന്ന് ബസ് നേരേയാക്കാനാക്കെ സഹായിച്ചു.
സ്ഥലം പഞ്ചായത്ത് മെമ്പർ സന്തോഷ് കുര്യത്ത് സംഭവം നടന്നത് മുതൽ സ്ഥലത്തെത്തി പോലീസിനെയും ,ഫയർഫോഴ്സിനെയും സഹായിച്ചു.പഞ്ചായത്ത് പ്രസിഡൻറ് പ്രിൻസ് അഗസ്റ്റിൻ സംഭവം അറിഞ്ഞത് മുതൽ പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സയൊരുക്കുവാൻ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. നിഷാ ജോസ് കെ മാണി ,ദിയാ ബിനു ,കൗൺസിലർ സനൽ രാഘവൻ, മുൻ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ ,സന്മനസ് ജോർജ് തുടങ്ങിയവർ പരിക്കേറ്റവരെ സന്ദർശിക്കുകയും ,വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നതിനായി അധികൃതരെ ബന്ധപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഷോൺ ജോർജ് പ്രചരണ തിരക്കിലും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ തേടുന്നുണ്ടായിരുന്നു.