Sports

ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ടീം സ്വർണമെഡൽ നേടി. കേരള ടീമിനൊപ്പം മത്സരിച്ച സൂരജ് ബിജു ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു:പാലാ മരിയസദനത്തിൻ്റെ അഭിമാനമായി സൂരജ് ബിജു

Posted on

 

പാലാ : സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് – ഹരിയാനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22 മുതൽ 26 വരെ സെക്ടർ 12, ഫരീദാബാദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ടീം സ്വർണമെഡൽ നേടി. കേരള ടീമിനൊപ്പം മത്സരിച്ച സൂരജ് ബിജു ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
സൂരജ് ബിജു മരിയസദനം കുട്ടികളുടെ ഹോം ആയ ലിസ്സു സദനത്തിലെ അംഗവും സ്നേഹ ഗിരി സിസ്റ്റേഴ്സ്ന്റെ കൊച്ചിടപ്പാടിയിലുള്ള സ്നേഹാരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയുമാണ്.

ഡോ. പ്രമീള ദേവിയുടെയും മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡണ്ട് രഞ്ജിത്ത് ജി മീനാഭാവന്റെയും നേതൃത്വത്തിലാണ് രാമപുരം -വെള്ളിലപ്പള്ളി സ്വദേശിയായ സൂരജ് മരിയ സദനത്തിൽ എത്തുന്നത്. സ്ഥലപരിമിതികൾ മൂലം പുതിയ അഡ്മിഷൻ എടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എങ്ങനെയെങ്കിലും ഇവിടെ പ്രവേശിപ്പിക്കണം എന്നും അതുപോലെ കഷ്ടത നിറഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുള്ളത് എന്ന് അറിയിച്ചതിനെ തുടർന്നാണ് മരിയ സദനത്തിൽ സൂരജിനെ പ്രവേശിപ്പിക്കുന്നത്.

സൂരജിന്റെ പിതാവ് ബിജു, മരിയസദനത്തിലെ അന്തേവാസിയാണ്. കഴിഞ്ഞ കുറെ നാളുകളായി ശാരീരികമായി തളർന്നു കിടപ്പിലാണ്…
ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും കരുത്തോടെയും നേരിടാമെന്നതിന് സൂരജിന്റെ ജീവിതം തന്നെ ഉദാഹരണവും മരിയസദനത്തിലെ മറ്റു കുട്ടികൾക്ക് പ്രചോദനമാണ്.

മരിയസദനത്തിൻ്റെ പിന്തുണയും പരിശീലകരുടെ മാർഗനിർദ്ദേശവും ടീമംഗങ്ങളുടെ സഹകരണവും വിജയത്തിലേക്ക് വഴിതെളിച്ചതായി സൂരജ് പ്രതികരിച്ചു.
തൻ്റെ ഈ നേട്ടത്തിൽ മരിയസദനത്തോടുള്ള കടപ്പാടും സ്നേഹവും പറഞ്ഞറി യിക്കാനാവാത്തതാണെന്ന് സൂരജ് കൂട്ടിച്ചേർത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഈ സ്വർണനേട്ടം സംസ്ഥാനത്തിനാകെ അഭിമാനമായി മാറി. കായികരംഗത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിൽ ഇത്തരം മത്സരങ്ങൾ നിർണായകമാണെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version