Kottayam
ഇന്നലെ ശവപെട്ടി സമരത്തിലൂടെ ചർച്ചാ വിഷയമായ പാലാ നഗരസഭയിൽ ഇന്ന് കൗൺസിലറും ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റം
ഇന്നലെ ശവപെട്ടി സമരത്തിലൂടെ ചർച്ചാ വിഷയമായ പാലാ നഗരസഭയിൽ ഇന്ന് കൗൺസിലറും ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റം
പാലാ: ഇന്നലെ ശവപെട്ടി സമരത്തിലൂടെ കേരളമാകെ ചർച്ചാ വിഷയമായ പാലാ നഗരസഭയിൽ ഇന്ന് കൗൺസിലറും ജീവനക്കാരുമായി രൂക്ഷമായ വാക്കേറ്റമുണ്ടായി.
കൗൺസിലർ ടോണി തൈപ്പറമ്പിലും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിയാദുമായാണ് വാക്കേറ്റമുണ്ടായത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തൻ്റെ വാർഡിൽ കുറെ വീപ്പകൾ റോഡ് സൈഡിൽ വച്ചിരുന്നത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്.
തൃക്കയിൽ ക്ഷേത്രത്തിന് ശബരിമല റോഡ് ഫണ്ട് രണ്ട് ലക്ഷം രൂപാ അനുവദിച്ചത്.ശിവരാത്രിക്ക് മുമ്പ് തീർത്ത് തരാമെന്ന് സിയാദ് പറഞ്ഞിരുന്നെങ്കിലും വച്ച് ഉരുട്ടുകയായിരുന്നെന്ന് ടോണി തൈപറസിൽ കോട്ടയം മീഡിയാ യോട് പറഞ്ഞു.
എന്നാൽ എഞ്ചിനീയർ സിയാദ് താൻ ഇതു വരെ ജോലി ചെയ്തിടത്തോന്നും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു .
മുൻ കൗൺസിലറായ ബിന്ദു മനു പറഞ്ഞപ്പോഴാണ് വീപ്പ നീക്കം ചെയ്തതെന്നും സ്ഥലം കൗൺസിലറായ ടോണിയെ അവഗണിച്ചതായും റിപ്പോർട്ടുകളുണ്ട്.