Kerala

പാലാ നഗരസഭ മുനിസിപ്പൽ എഞ്ചിനിയർക്കെതിരെയുള്ള കൗൺസിലർ ടോണി തൈപ്പറമ്പലിൻ്റെ പരാക്രമം അപലനീയം.എൽ.ഡി.ഫ് പാർലമെൻ്ററി പാർട്ടി

Posted on


പാലാ:ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ പ്രോൽസാഹിപ്പിക്കുയും ജോലിയിൽ വീഴ്ച വരുത്തുന്നവരെ തിരുത്തുകയും ചെയ്യുന്നതിന് പകരം തൻ്റെ ഇഷ്ടത്തിന് നിൽക്കാത്തവരെ മാനസികമായി തളർത്തുന്നത് അപലനീയമാണ്.പാലാ നഗരസഭയിലെ മുനിസിപ്പൽ എഞ്ചിനിയർ കഴിഞ്ഞ 4 വർഷമായി രാഷ്ട്രിയ ഭേദമന്യേ നിയമത്തിൻ്റെ നൂലാമാലകൾ പരമാവധി ഒഴിവാക്കി എല്ലാ കൗൺസിലർമാരെയും ഒന്നായി കണ്ട് ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇപ്രകാരമുള്ള കടന്നാക്രമങ്ങൾ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ മാനസികമായി തളർത്തുന്നതിന് കാരണം ആകും. ജോലിയിൽ വീഴ്ച വരുത്തുന്നവരെ ശ്വസിച്ചാൽ പ്രതിപക്ഷം അതിന് പൂർണ്ണ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു.

ഇതിനെ തുടർന്ന് പ്രതിഷേധമായി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് നിരവധി പൊതുജനങ്ങളെ ബാധിച്ചതായും അധികാരം ആർക്കെങ്കിലും മത്ത് പിടിച്ചാൽ ഇത് തുടർകഥയാവുമെന്നും രാഷ്ട്രീയത്തിൽ വിമർശനവും ആശയപരമായ പോരാട്ടവും അനിവാര്യമാണന്നും എന്നാൽ പ്രതികാരം പാടില്ലന്നും ലോകത്ത് ഒന്നും ശാശ്വതമല്ലന്നും അവർ പറഞ്ഞു. പാർലമെൻറി പാർട്ടി യോഗത്തിൽ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ അദ്ധ്യഷത വഹിച്ചു .മുൻ ചെയർപേഴ്സൺമാരായ ഷാജു തുരുത്തേൽ, അഡ്വ ബെറ്റി ഷാജു,ജോസിൻ ബിനോ, ബിജിജോജോ ,ലീനാ സണ്ണി, കൗൺസിലർമാരായ ജിജി ബൈജു, റോയി ഫ്രാൻസീസ്,ജോർജുകുട്ടി ചെറുവള്ളി, സനൽ ചോക്കാട്ടുപറമ്പിൽ, ടോമിൻവട്ടമല, റൂബി ആന്റോ  പടിഞ്ഞാറെക്കര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version