Kottayam

കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലനം സ്കൂൾ മാനേജർ ഫാ ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു

Posted on

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലനം സ്കൂൾ മാനേജർ ഫാ ജോസഫ് വടക്കേമംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആൻറണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സോബിൻ സി. സോമൻ, ഷീബ ടീച്ചർ, ഷീന ബൈജു, നിർവ്വഹണ ഉദ്യോഗസ്ഥ സിൽവിയ സജി,കായിക അധ്യാപകൻ ദേവസിയച്ചൻ പുളിക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.


കേരളത്തിനു എംജി യൂണിവേഴ്സിറ്റി, കൊച്ചിൻ പോർട്ട് ടീമുകൾക്കായി കളിച്ച മികച്ച പരിശീലകനുമായ ജിമ്മി എബ്രഹാം മുൻ കോട്ടയം ജില്ലാ താരം ഷിജോ കെ ഷാജി എന്നീ കായിക പരിശീലകരാണ് നേതൃത്വം നൽകുന്നത്. 5 ക്ലാസ് മുതൽ 8 ക്ലാസ് വരെ ഉള്ള ആൺകുട്ടികളും പെൺകുട്ടികളുമായി അമ്പതിലധികം കായികതാരങ്ങൾ പരിശീലനത്തിൽ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version