Kottayam
കേരള കോൺഗ്രസ് (ബി) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രശാന്ത് സോമനെ തിരഞ്ഞെടുത്തു
കോട്ടയം:കേരള കോൺഗ്രസ് (ബി) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി 22/02/26 പുനസംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രശാന്ത് സോമനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി രഞ്ജു വി, സെക്രട്ടറിയായി നിഖിൽ ജോസ് ഷാജി, ട്രഷററായി ശ്രീരാജ് വി.സി എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ജില്ലാ ട്രഷറർ ലൂക്കാ.പി. ജെ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുരളി തകടിയേൽ, സുനു.സി.പണിക്കർ, ജലീൽ സി എം, തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.